ബെംഗളൂരു: കന്നഡ സിനിമ മേഖലയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യവുമായി നടി സഞ്ജന ഗൽറാണി. ഇതുമായി ബന്ധപ്പെട്ട് സഞ്ജന, മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിൽ കണ്ട് കത്ത് സമർപ്പിച്ചു. സിനിമ മേഖലയിലെ സ്ത്രീകളുടെ സുരക്ഷാ ഉറപ്പാക്കാന്‍ സ്ത്രീകളുടെ ഒരു കമ്മിറ്റി രുപീകരിക്കണം എന്നായിരുന്നു സഞ്ജന ആവശ്യപ്പെട്ടത്.
സാന്‍ഡല്‍വുഡ് വുമണ്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (എസ്ഡബ്ല്യൂഎഎ) എന്ന ബോഡി രൂപീകരിക്കാന്‍ തയാറാണ് എന്നും സഞ്ജന വ്യക്തമാക്കി. കന്നഡ സിനിമയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ ചലച്ചിത്ര സംഘടന ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റിയും (ഫയര്‍) മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് അയച്ചിരുന്നു.
മീ ടു ആരോപണങ്ങള്‍ കന്നഡ സിനിമാ മേഖലയില്‍ ശക്തമായപ്പോള്‍ രൂപംകൊണ്ട സംഘടനയാണ് ഫയര്‍ എന്ന സംഘടന. ഇതിലെ കലാകാരൻമാരും സംവിധായകരും ഉള്‍പ്പെടെ 153 പേര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയത്. സംവിധായിക കവിതാ ലങ്കേഷ്, നടിമാരായ രമ്യ, ഐന്ദ്രിത റോയ്, പൂജാ ഗാന്ധി, ശ്രുതി ഹരിഹരന്‍, ചൈത്ര ജെ ആചാര്‍, സംയുക്ത ഹെഗ്ഡെ, ഹിത, നടന്‍മാരായ സുദീപ്, ചേതന്‍ അഹിംസ തുടങ്ങിയവര്‍ ഇതിലുണ്ട്.
സമാന ആവശ്യവുമായി സംസ്ഥാന വനിതാ കമ്മീഷനും സിദ്ധരാമയ്യക്ക് കത്തയച്ചു. സിനിമ മേഖലയിലെ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ കമ്മീഷൻ രൂപീകരിക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷൻ ചെയർപേഴ്‌സൺ നാഗലക്ഷ്മി ചൗധരിക്ക് ചില വനിതാ താരങ്ങളിൽ നിന്ന് പീഡന പരാതി ലഭിച്ചതിനെ തുടർന്നാണിത്.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Sanjjana Galrani urges K’taka CM to set women’s safety committee in film industry
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായത് ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചടി നേരിട്ടതിനെക്കുറിച്ചു…
ബെംഗളൂരൂ: കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിന് ആദ്യ മാസത്തില്‍ തന്നെ മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിശയിലേക്കുമുള്ള യാത്രക്കാരുടെ…
ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ ഗോഡ്സ് ഓൺ ചങ്ക് എന്ന കഥാസമാഹാരത്തിന്റെ…
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27)…
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ കാലിടറി ട്വന്റി 20. ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണം നഷ്ടമായി. ഇതുകൂടാതെ ഒരു ബ്ലോക്ക് പഞ്ചായത്തും…