Categories: KARNATAKATOP NEWS

കന്നഡ ഹാസ്യ നടന്‍ രാകേഷ് പൂജാരി കുഴഞ്ഞു വീണു മരിച്ചു

ബെംഗളൂരു: കന്നഡ ഹാസ്യ നടന്‍ രാകേഷ് പൂജാരി (34) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഉഡുപ്പിയിൽ സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉഡുപ്പിയിലെ മിയാറിൽ സുഹൃത്തിന്റെ മെഹന്ദിക്കിടെ മറ്റ് സുഹൃത്തുക്കളുമായി സംസാരിച്ചുനിൽക്കുകായിരുന്നു. ഇതിനിടെ കുഴഞ്ഞുവീണ രാകേഷ് പൂജാരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാന്താര ചാപ്റ്റർ വണ്ണിൽ (കാന്താര 2) രാകേഷ് പൂജാരി ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. കോമഡി ഖിലാഡിഗാലു സീസണ്‍ 3 യില്‍ വിജയിയായിരുന്നു.

ഞായറാഴ്ച കാന്താരയുടെ ചിത്രീകരണത്തിന് ശേഷമാണ് താരം മെഹന്ദി ചടങ്ങിനായി ഉഡുപ്പിയിലേക്ക് പോയത്. ചിത്രത്തിലെ രാകേഷിന്റെ ഭാഗം പൂർണ്ണമായും ചിത്രീകരിച്ചുകഴിഞ്ഞിരുന്നതായാണ് റിപ്പോർട്ട്. ഏതാനും തുളു, കന്നഡ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ചൈതന്യ കലാവിദാരു നാടക സംഘത്തിലൂടെയാണ് രാകേഷ് പെര്‍ഫോമിങ് ആര്‍ട്സ് ആരംഭിച്ചത്. 2014ല്‍ ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്ത തുളു റിയാലിറ്റി ഷോയായ കടലേ ബാജില്‍ വഴിയാണ് രാകേഷ് ജനപ്രിയനായത്.

TAGS: KARNATAKA | RAKESH POOJARI
SUMMARY: Kannada actor Rakesh Poojari passes away

Savre Digital

Recent Posts

മെമ്മറി കാര്‍ഡ് വിവാദം; ഡിജിപിക്ക് പരാതി നല്‍കി കുക്കു പരമേശ്വരൻ

തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…

27 minutes ago

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; കുടുങ്ങിയ 28 മലയാളികളെയും എയര്‍ലിഫ്‌റ്റ് ചെയ്‌തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…

1 hour ago

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

3 hours ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

3 hours ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

4 hours ago