ബെംഗളൂരു: ചിക്കൻ, മത്സ്യ കബാബ് വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നിർദേശം ലംഘിച്ച് കൃത്രിമ നിറങ്ങൾ ഉപയോഗിച്ചാൽ 10 ലക്ഷം രൂപ വരെ പിഴയും ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷയും ചുമത്തുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
കർണാടകയിലെ 36 സ്ഥലങ്ങളിൽ നിന്നുള്ള കബാബ് സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധന നടത്തിയതിനെ തുടർന്നാണ് നടപടി. ഇവയിൽ മഞ്ഞ, കാർമോയ്‌സിൻ തുടങ്ങിയ കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനാണ് തീരുമാനം എടുത്തതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
നേരത്തെ കോട്ടൺ മിഠായിയിലും (പഞ്ഞിമിട്ടായി) ഗോബി മഞ്ചൂരിയനിലും ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങളിൽ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ഇവ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. സംസ്ഥാനത്തുടനീളമുള്ള 170-ലധികം സ്ഥലങ്ങളിൽ നിന്ന് എഫ്എസ്എസ്എഐ കോട്ടൺ മിഠായിയുടെയും ഗോബി മഞ്ചൂറിയൻ്റെയും സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനായിൽ കൃത്രിമ നിറങ്ങളിൽ അർബുദമുണ്ടാക്കുന്ന രാസവസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതേതുടർന്നായിരുന്നു നടപടി.
TAGS: KARNATAKA| BAN| KABABS
SUMMARY: Government ban use of artificial colours in kababs
കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ…
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.…