Categories: KARNATAKATOP NEWS

കബാബ് തയ്യാറാക്കുന്നതിന് കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് കർണാടക

ബെംഗളൂരു: ചിക്കൻ, മത്സ്യ കബാബ് വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നിർദേശം ലംഘിച്ച് കൃത്രിമ നിറങ്ങൾ ഉപയോഗിച്ചാൽ 10 ലക്ഷം രൂപ വരെ പിഴയും ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷയും ചുമത്തുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

കർണാടകയിലെ 36 സ്ഥലങ്ങളിൽ നിന്നുള്ള കബാബ് സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധന നടത്തിയതിനെ തുടർന്നാണ് നടപടി. ഇവയിൽ മഞ്ഞ, കാർമോയ്‌സിൻ തുടങ്ങിയ കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനാണ് തീരുമാനം എടുത്തതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

നേരത്തെ കോട്ടൺ മിഠായിയിലും (പഞ്ഞിമിട്ടായി) ഗോബി മഞ്ചൂരിയനിലും ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങളിൽ രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ഇവ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. സംസ്ഥാനത്തുടനീളമുള്ള 170-ലധികം സ്ഥലങ്ങളിൽ നിന്ന് എഫ്എസ്എസ്എഐ കോട്ടൺ മിഠായിയുടെയും ഗോബി മഞ്ചൂറിയൻ്റെയും സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനായിൽ കൃത്രിമ നിറങ്ങളിൽ അർബുദമുണ്ടാക്കുന്ന രാസവസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതേതുടർന്നായിരുന്നു നടപടി.

TAGS: KARNATAKA| BAN| KABABS
SUMMARY: Government ban use of artificial colours in kababs

Savre Digital

Recent Posts

മൂഴിയാര്‍ ഡാമില്‍ ചുവപ്പ് മുന്നറിയിപ്പ്; ഷട്ടറുകള്‍ തുറന്നേക്കും

പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…

1 hour ago

മാവേലി എക്സ്പ്രസിൽ അധിക കോച്ച് അനുവദിച്ചു

മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…

2 hours ago

കെ.ജെ. ഷൈനെതിരായ സൈബര്‍ അധിക്ഷേപ കേസ്: കെ.എം. ഷാജഹാൻ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…

2 hours ago

ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു; ഒഴിവായത് വൻ ദുരന്തം

ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …

3 hours ago

ഓപ്പറേഷൻ നുംഖോര്‍: അമിത് ചക്കാലക്കല്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…

3 hours ago

നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…

3 hours ago