ബെംഗളൂരു: കബ്ബൺ പാർക്കിൽ എല്ലാത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിനും, സംഘടനകളുടെയോ, ഗ്രൂപ്പുകളുടെയോ ഒത്തുചേരലുകൾക്കും ഹോർട്ടികൾച്ചർ, പോലീസ് വകുപ്പുകളിൽ നിന്ന് മുൻകൂർ അനുമതി നിർബന്ധമാക്കി. കബ്ബൺ പാർക്ക് അഡ്മിനിസ്ട്രേഷൻ ആണ് പുതിയ നിർദേശം പുറത്തിറക്കിയത്. 20ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും മുൻകൂർ അനുമതി ആവശ്യമാണെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ശനിയാഴ്ച പാർക്കിലെ സ്വകാര്യ വായനാ ക്ലബ് മുൻകൂർ അനുമതിയില്ലാതെ സീക്രട്ട് സാന്ത എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടി പാർക്കിൽ ശബ്ദമലിനീകരണത്തിനും മറ്റ് പരാതികൾക്കും ഇടയാക്കിയതായി പാർക്ക് അഡ്മിനിസ്ട്രേഷൻ പറഞ്ഞു. ഇതേതുടർന്ന് ഗ്രൂപ്പിന്റെ എല്ലാ പുസ്തകങ്ങളും പാർക്ക് അധികൃതർ പിടിച്ചെടുത്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിർദേശം.
TAGS: BENGALURU | CUBBON PARK
SUMMARY: Permission required to conduct any group activity in Cubbon Park
കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…
തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…
കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ…
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…