കൊച്ചി: കയര്‍ ബോര്‍ഡില്‍ മാനസിക പീഡനമെന്ന് പരാതി നല്‍കിയ ജീവനക്കാരി മരിച്ചു. ക്യാന്‍സര്‍ അതിജീവിതയായ ജോളി മധുവാണ് മരിച്ചത്. സെക്ഷന്‍ ഓഫീസറായിരുന്നു. സെറിബ്രല്‍ ഹെമിറേജ് ബാധിച്ച് അമൃത ആശുപത്രിയില്‍ ചികിത്സകയിലായിരുന്നു. കൊച്ചി ഓഫീസ് മേധാവികള്‍ക്കെതിരെയാണ് ജോളി മധുവിന്റെ കുടുംബം പരാതി ഉന്നയിച്ചത്.
വിധവയും അര്‍ബുദ ബാധിതയുമായ ജോളി മധുവിന് അവശേഷിക്കുന്നത് മൂന്നുവര്‍ഷത്തെ സര്‍വീസ് മാത്രമായിരുന്നു. ഇതിനിടയിലാണ് പ്രതികാര നടപടിയായി ആന്ധ്രയിലേക്ക് സ്ഥലം മാറ്റിയത്. രോഗിയാണെന്ന പരിഗണന പോലും നല്‍കിയില്ലെന്ന് കുടുംബം പറയുന്നു. ഇത് ഇവരെ മാനസികമായി തകര്‍ത്തിരുന്നു. അതിനു ശേഷമായിരുന്നു സെറിബ്രല്‍ ഹെമറേജ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.
ഓഫിസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫിസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്റെ പേരിലും പ്രതികാര നടപടികള്‍ ഉണ്ടായെന്ന് കുടുംബം പറഞ്ഞു. ശമ്പളവും പ്രമോഷനും തടഞ്ഞുവച്ചന്നും ആക്ഷേപമുണ്ട്. വെന്റിലേറ്റര്‍ സഹായത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോളിയുടെ ചികില്‍സ തുടരുന്നത്. വിഷയത്തില്‍ കയര്‍ബോര്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
TAGS : LATEST NEWS
SUMMARY : An employee who filed a complaint of mental harassment in the rope board has died
തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…