കയാക്കിങ്ങിനിടെ യുവാവിനെ കൂനന്‍ തിമിംഗലം വിഴുങ്ങി. അല്‍പ്പസമയത്തിന് ശേഷം തുപ്പി പുറത്തുവിട്ടു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയിലെ മഗല്ലന്‍ കടലിടുക്ലാണ് സംഭവം. ആഡ്രിയന്‍ സിമാന്‍കാസ് എന്ന 24കാരനാണ് തിമിംഗലത്തിന്റെ വായില്‍ പോയി ജീവനോടെ തിരിച്ചുവന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മറ്റൊരു ബോട്ടില്‍ മകനോടൊപ്പമുണ്ടായിരുന്ന അച്ഛൻ കായാക്കിങ്ങിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.
ജലോപരിതലത്തിലേക്ക് എത്തിയ തിമിംഗലത്തിന്റെ വായില്‍ യുവാവും യുവാവിന്റെ കയാക്കിങ് ബോട്ടും കുടുങ്ങുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തിമിംഗലം യുവാവിനേയും ബോട്ടും തിരിച്ചു തുപ്പിയതോടെ ഇയാള്‍ അത്ഭുതകരമായി രക്ഷപെട്ടു. 2020 നവംബറില്‍ കാലഫോണിയയില്‍ കൂനന്‍ തിമിംഗലം രണ്ട് പേരെ വിഴുങ്ങിയിരുന്നു. പിന്നീട് തുപ്പി വിടുകയായിരുന്നു.
TAGS : LATEST NEWS
SUMMARY : Young man miraculously survives after being swallowed by a huge whale while kayaking
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…
കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…