ബെംഗളൂരു: കരാറുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത സഹായി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തു. സിവിൽ കോൺട്രാക്ടർ സച്ചിൻ പാഞ്ചാലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. മരിക്കുന്നതിന് മുമ്പ് സച്ചിൻ എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.
ബിജെപി എംഎൽഎ ബസവരാജ് മട്ടിമാഡുവിനെയും മറ്റ് നേതാക്കളെയും, തന്നെയും ആറ് പേർ കൊലപ്പെടുത്താൻ ശ്രമിച്ചതായി സച്ചിൻ ആരോപിച്ചിരുന്നു. മന്ത്രിയുടെ സഹായി രാജു കപ്പനൂർ ഉൾപ്പെടെ അഞ്ചുപേർക്കെതിരേയാണ് ആരോപണം.
എംഎൽഎ ബസവരാജിനെയും ആന്ദോള മഠത്തിലെ സിദ്ധലിംഗ സ്വാമി, ബിജെപി നേതാക്കളായ മണികണ്ഠ റാത്തോഡ്, ചന്തു പാട്ടീൽ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് ആത്മഹത്യാകുറിപ്പിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിദർ സ്വദേശിയായ സച്ചിൻ പാഞ്ചാൽ ഓടുന്ന ട്രെയിനിനുമുന്നിലേക്കു ചാടി ജീവനൊടുക്കിയത്. സംഭവത്തിൽ ബിജെപി നേതാക്കൾ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
TAGS: KARNATAKA | BOOKED
SUMMARY: Six booked including ministers close aid in contractors suicide case
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…