തൃശ്ശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കെ.രാധാകൃഷ്ണന്‍ എം.പിക്ക് ഇ.ഡിയുടെ (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) സമന്‍സ്. ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് വൻതോതിൽ കള്ളപ്പണ ഇടപാട് നടക്കുന്നതായി ഇ,.ഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കരുവന്നൂർ ബാങ്കിന് പുറമേ മാവേലിക്കര, കണ്ടല അടക്കം 18 സഹകരണ സ്ഥാപനങ്ങൾക്കെതിരെ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. കേസിൽ നിലവിലെ ജില്ലാ സെക്രട്ടറിയെയും ഇ,ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ കേസിൽ അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇ.ഡി. അന്തിമകുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് കെ. രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്‌ച രാവിലെ ഹാജരാകണമെന്നായിരുന്നു കത്തിൽ. എന്നാൽ കത്ത് തപാലിൽ ലഭിച്ചതും വ്യാഴാഴ്‌ചയായിരുന്നു. അതിനാൽ ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് പുതിയ സമൻസ് അയയ്ക്കുമെന്നാണ് വിവരം.
<BR>
TAGS : KARUVANNUR BANK FRAUD CASE | K RADHAKRISHNAN | ENFORCEMENT DIRECTORATE
SUMMARY : Karuvannur case. K.Radhakrishnan M.P. Appear for questioning, send summons to ED.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍…
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഗവണ്‍മെന്‍റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന്…
ബെംഗളൂരു: ബെംഗളൂരുവിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അഡ്വ. ജിബു ജമാൽ (46) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ ചികിത്സയിലായിരുന്നു.…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 11,135 രൂപയും പവന്‍ വില…
ദർഭംഗ: വെടിയുണ്ടകള്‍ക്ക് പകരം പാക്കിസ്ഥാൻ പീരങ്കികളെ നേരിടേണ്ടിവരുമെന്ന് താക്കീതുമായി അമിത് ഷാ. പാക്കിസ്ഥാൻ ഭീകരർക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി തിരഞ്ഞെടുപ്പിൽ ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്‌റാൻ മംദാനിയ്ക്ക് വൻ വിജയം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും…