ബെംഗളൂരു: കർണാടകയിൽ നിന്ന് വയനാട്ടിലേക്ക് വോട്ട് ബസുമായി കർണാടക കോൺഗ്രസ്. ബെംഗളൂരു, ഹാസൻ മൈസൂരു എന്നിവിടങ്ങളിലെ വോട്ടർമാരെ വഹിച്ചുള്ള ബസ് വയനാട്ടിലേക്ക് പുറപ്പെട്ടു. 8 ബസുകളാണ് കർണാടക കോൺഗ്രസ് യാത്രക്കൊരുക്കിയത്.
അതേസമയം വയനാട് ലോകസഭാ, ചേലക്കര നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഇരു മണ്ഡലങ്ങളിലെയും ചില ബൂത്തുകളില്‍ വോട്ടിങ് മെഷീൻ തകരാറിലായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വയനാട്ടിലെ 117-ാം നമ്പർ ബൂത്തിൽ മെഷീൻ തകരാറിലായതോടെ വോട്ടെടുപ്പ് തടസപ്പെട്ടു. പോളിങ് തുടങ്ങി രണ്ടു പേർ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മെഷീൻ തകരാറിലായത്.തിരുവമ്പാടി മണ്ഡലത്തിൽ രണ്ടിടത്തും വോട്ടിങ് മെഷീൻ തകരാറിലായി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് 86-ാം നമ്പർ ബൂത്തിലാണ് മെഷീൻ തകരാറിലായത്. ഇതോടെ വോട്ടെടുപ്പ് തടസപ്പെട്ടു.
അഗസ്ത്യമുഴിയിലെ 117-ാം നമ്പർ ബൂത്തിൽ രണ്ടു പേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് മെഷീൻ തകരാറായത്. മെഷീന്‍റെ ബാറ്ററി മാറ്റി ഇവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചു.ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്കൂളിലെ 116-ാം നമ്പർ ബൂത്തിലെ വോട്ടിങ് മെഷീൻ ആണ് തകരാറിലായത്. ഇവിടത്തെ വോട്ടിങ് മെഷീൻ മാറ്റേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം.
<BR>
TAGS : BY ELECTION
SUMMARY : Congress with vote bus from Karnataka; 8 buses left for Wayanad with voters
കണ്ണൂർ: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം നടത്തിയവർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗളൂരു വർക്‌ഷോപ്പിൽ നിന്ന് കേരള ആര്‍ടിസിക്ക്…
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…