ബെംഗളൂരു: കര്‍ണാടകയില്‍ സുരക്ഷാ ജീവനക്കാരെ വെടിവെച്ചു കൊന്ന് എടിഎമ്മിലേക്ക് കൊണ്ട് പോയ 93 ലക്ഷം രൂപ കവര്‍ന്നു. ബീദര്‍ ടൗണിലെ ശിവാജി ചൗക്കിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഗിരി വെങ്കിടേഷ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്.
ബൈക്കില്‍ എത്തിയ സംഘം ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എടിഎമ്മിലേക്ക് പണം നിറയ്ക്കാന്‍ കൊണ്ട് പോയ വാഹനമാണ് ആക്രമിക്കപ്പെട്ടത്. രാവിലെ 11.30ഓടെ എടിഎമ്മില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത്. വെടിവയ്പ്പിനുശേഷം, അക്രമികള്‍ പണവുമായി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു, അവർ സിഎംഎസ് ഏജൻസിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ട ഇരുവരും. കവർച്ചക്കാർ എട്ട് റൗണ്ട് വെടിയുതിർത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
വിവരമറിഞ്ഞ പോലീസ് ഉടന്‍ സ്ഥലത്തെത്തി. സമീപത്തെ എല്ലാ റോഡുകളും ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചിടുകയും ചെയ്തു. പ്രതികളെ കണ്ടെത്താന്‍ പോലീസ് ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ച് അന്വേഷണം നടത്തുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
TAGS ; ROBBERY | BIDAR
SUMMARY : Two security guards shot dead in Karnataka, Rs 93 lakh stolen from ATM
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു.…
ന്യൂഡൽഹി: അടുത്ത വർഷം മുതല്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങും. 2027 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന്…
കണ്ണൂർ: മട്ടന്നൂർ പാലയോട് വീടിന്റെ വാതില്‍ തകർത്തു അകത്തു കടന്നു പത്ത് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന പ്രതി…