ബെംഗളൂരു: സംസ്ഥാനത്ത് 75 കോടിയുടെ എംഡിഎംഎയുമായി വിദേശ വനിതകൾ പിടിയിൽ. കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമായ രണ്ട് ദക്ഷിണാഫ്രിക്കൻ വനിതകളാണ് മംഗളൂരു പോലീസിന്റെ പിടിയിലായത്. പ്രിട്ടോറിയയിൽ നിന്നുള്ള അഡോണിസ് ജബൂലി (31), ആബിഗലി അഡോണിസ് (30) എന്നിവരെയാണ് 37.8 കിലോ എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഡൽഹിയിൽ താമസിച്ചു വരികയായിരുന്നു.
2024 ൽ മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് നടന്ന മയക്കുമരുന്ന് വേട്ടയെ തുടർന്ന് നടന്ന അന്വേഷണമാണ് വിദേശ വനിതകളിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. ഹൈദർ അലി എന്നയാളിൽ നിന്നും 15 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഹൈദർ അലിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളെ തുടർന്ന് കേസ് സിസിബിക്ക് കൈമാറിയിരുന്നു. ഇതിൽ നിന്നാണ് മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.
കേസന്വേഷണത്തിനിടെ ആറ് മാസങ്ങൾക്ക് മുമ്പ് 6 കിലോഗ്രാം മയക്കുമരുന്നുമായി പീറ്റർ ഇക്കെഡി എന്ന നൈജീരിയൻ സ്വദേശി അറസ്റ്റിലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിദേശ പൗരൻമാരെ ഉപയോഗിച്ച് ഡൽഹി വഴി ബെംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചു. പിന്നീട് ലഭിച്ച രഹസ്യവിവരങ്ങളിൽ നിന്നാണ് ഇലക്ടോണിക് സിറ്റിയ്ക്ക് സമീപമുള്ള നീലാദ്രി നഗറിൽ വച്ച് അഡോണിസ് ജബൂലിയും, ആബിഗലി അഡോണിസും പിടിയിലാകുന്നത്.
TAGS: KARNATAKA | ARREST
SUMMARY: Mangaluru police bust biggest-ever drug cartel in state, arrest two South African nationals
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…
പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ…
തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…
കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം…