Categories: KARNATAKATOP NEWS

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ഈശ്വരപ്പയെ ബിജെപിയില്‍ നിന്ന് പുറത്താക്കി

ബെംഗളൂരു: കർണാടക മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കി. ശിവമോഗയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ഈശ്വരപ്പയെ ആറ് വർഷത്തേക്കാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുള്ളത്. ഹാവേരിയിൽ മകൻ കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് സ്വതന്ത്രനായി മത്സരിക്കാൻ ഈശ്വരപ്പ തീരുമാനിച്ചത്. ബി.എസ്. യെദിയൂരപ്പയുടെ മകനും ശിവമോഗയിലെ സിറ്റിങ് എംപിയുമായ ബി.വൈ. രാഘവേന്ദ്രയ്ക്കെതിരെയാണ് ഈശ്വരപ്പ വിമതനായി മത്സരിക്കുന്നത്.

സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ പാർട്ടി നേതാക്കൾ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടർന്നാണ് അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈശ്വരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചതും വിവാദമായിരുന്നു. കർണാടക ബി.ജെ.പിയിൽ യെദിയൂരപ്പ വിഭാഗം വീണ്ടുംപിടിമുറുക്കിയതിൽ ഈശ്വരപ്പ വിമർശനം ഉന്നയിച്ചിരുന്നു.

 

The post കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ഈശ്വരപ്പയെ ബിജെപിയില്‍ നിന്ന് പുറത്താക്കി appeared first on News Bengaluru.

Savre Digital

Recent Posts

നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

കൊച്ചി: സിനിമ-സീരിയല്‍ താരം കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. ഫ്ലവേഴ്സ് ടീവിയിലെ ഉപ്പും മുളകുമാണ് കെപിഎസി രാജേന്ദ്രന് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ…

29 minutes ago

കാനഡയില്‍ വീണ്ടും വിമാനാപകടം: മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു

ന്യൂഫൗണ്ട്ലാന്റ്: കാനഡയില്‍ വീണ്ടും വിമാനാപകടം. വാണിജ്യ വിമാനം തകർന്നു വീണു മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു. ഗൗതം സന്തോഷ് എന്നയാളാണ്…

2 hours ago

ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ഒരാണ്ട്; സ്കൂളുകളില്‍ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും

വയനാട്: ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ഒരാണ്ട്. മരിച്ചുപോയ വിദ്യാര്‍ഥികളോടുള്ള ആദരസൂചകമായും കൂട്ടായ ദുഃഖം പ്രകടിപ്പിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു…

3 hours ago

ബെംഗളൂരുവിൽ തെരുവ്നായ് ആക്രമണം; വയോധികന് ദാരുണാന്ത്യം

ബെംഗളൂരു: നഗരത്തിലെ കൊടിഗേഹള്ളിയിൽ തെരുവ്നായ് ആക്രമണത്തിൽ വയോധികൻ മരിച്ചു. സീതപ്പയെ (68) ആണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.…

3 hours ago

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു; വൈകിട്ട് സംസ്കാരം

തിരുവനന്തപുരം: ഷാർജയില്‍ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പുലർച്ചെ 4. 30 ഓടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്.…

3 hours ago

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റ്; ഉയര്‍ന്ന തിരമാല ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്‌ ജില്ലകളില്‍…

3 hours ago