ബെംഗളൂരു: കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് സുവർണ മഹോത്സവ പുരസ്‌കാര ജേതാക്കളെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കന്നഡ സാംസ്കാരിക മന്ത്രി ശിവരാജ് എസ്. തങ്കദഗിയാണ് അവാർഡ് ജേതാക്കളുടെ പട്ടിക പുറത്തുവിട്ടത്. അയോധ്യയിലെ രാംലല്ല വിഗ്രഹത്തിന്റെ ശില്പി അരുൺ യോഗി രാജ് ഉൾപ്പെടെയുള്ളവരെയാണ് ഇത്തവണ രാജ്യോത്സവ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. സംസ്ഥാന രൂപീകരണത്തിന്റെ 50–ാം വാർഷികത്തോടനുബന്ധിച്ചാണ് രാജ്യോത്സവ പുരസ്കാരത്തിന് സുവർണ മഹോത്സവ എന്ന് പേര് നൽകിയിരിക്കുന്നത്.
സേവാ സിന്ധു പോർട്ടലിലൂടെ 1,309 പേരെ ഉൾപ്പെടുത്തി സർക്കാരിന് ആകെ 1,575 ഓഫ്‌ലൈൻ അപേക്ഷകളും, 7,438 ഓൺലൈൻ നാമനിർദ്ദേശങ്ങളും ലഭിച്ചതായി മന്ത്രി തങ്കഡഗി പറഞ്ഞു. സമഗ്രമായ അവലോകനത്തിന് ശേഷം, സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും പ്രാതിനിധ്യം ഉറപ്പാക്കുകയും 50 പേരെ പുരസ്കാരത്തിനായി തിരഞ്ഞെടുക്കുകയും ചെയ്‌തെന്ന് മന്ത്രി പറഞ്ഞു.
നവംബർ ഒന്നിന് സുവർണ വിധാൻ സൗധയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. സാഹിത്യത്തിൽ എം. വീരപ്പ മൊയ്‌ലി, ബി. ടി. ലളിത നായിക്, ഫോക്ക് ആർട്സിൽ അശ്വ രാമണ്ണ, കുമാരയ്യ തുടങ്ങിയവരെയും, യക്ഷഗാനത്തിൽ സീതാരാം തോൽപാടി ഉൾപ്പെടെയുള്ളവരെയുമാണ് തിരഞ്ഞെടുത്തത്.
കല – സാംസ്‌കാരികം, കൃഷി, സ്പോർട്സ്, മാധ്യമ പ്രവർത്തനം, ആരോഗ്യം, സാഹിത്യം, സാമൂഹിക സേവനം, യക്ഷഗാനം, ശാസ്ത്ര – സാങ്കേതികം എന്നീ വിഭാഗങ്ങളിലായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഹൊറനാട് വിഭാഗത്തിൽ രണ്ട് പേർക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്
TAGS: KARNATAKA | KANNADA RAJYOTSAVA
SUMMARY: Karnataka announces Rajyotsava Awardees names
ലേഖനം ▪️ സുരേഷ് കോടൂര്‍ (അമേരിക്കനായാലും റഷ്യനായാലും ഇന്ത്യയിലെ കോരന് എണ്ണ കുമ്പിളിൽ തന്നെയാണ്!) അമേരിക്കയുടെ സമ്മ൪ദ്ധത്തിന് വഴങ്ങാതെ…
ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ്…
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍…
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)…