ബെംഗളൂരു: കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിക്കുന്നു. 10,11 തിയ്യതികളില്‍ ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടക്കും.
പദ്യം ചൊല്ലല്‍, ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ട്, മാപ്പിള പ്പാട്ട്, പ്രസംഗം (മലയാളം), നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടന്‍തുള്ളല്‍, മിമിക്രി, മോണോ ആക്റ്റ്, സംഘനൃത്തം, കൈകൊട്ടിക്കളി (തിരുവാതിര) ഒപ്പന, മാര്‍ഗംകളി, ദഫ് മുട്ട് എന്നീ 18 ഇനങ്ങളില്‍ മത്സരം നടക്കും. 5 മുതല്‍ 22 വയസുവരെ സബ് ജൂനിയര്‍, ജൂനിയര്‍ സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി മത്സരം നടക്കും. നൃത്ത ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരമുണ്ടാകും.
കര്‍ണാടകയുടെ എല്ലാഭാഗത്തുനിന്നുമുള്ള കലാകാരന്മാര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളില്‍ ഒരാള്‍ക്ക് പരാമാവധി 5 ഇനങ്ങളില്‍ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളില്‍ ലഭിക്കുന്ന പോയന്റുകളുടെ അടിസ്ഥാനത്തില്‍ കലാതിലകത്തെയും കലാപ്രതിഭയെയും തിരഞ്ഞെടുക്കും. മൂന്നു വിഭാഗത്തിലും കലാതിലകവും കലാപ്രതിഭയും ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി റജികുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളീധരൻ എന്നിവര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്ത് 3 ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ :+91 87926 87607, +91 88676 80135, +91 90363 39194
<BR>
TAGS : KERALA SAMAJAM
SUMMARY : Karnataka State Youth Festival on 10th and 11th August
ബെംഗളൂരു: ഉഡുപ്പി കിന്നിമുൽക്കിയിൽ ഒന്നരവയസുകാരി കിണറ്റിൽ വീണുമരിച്ചു. വെള്ളം കോരുന്നതിനിടയിൽ അമ്മയുടെ കൈയിൽനിന്നു വഴുതി കിണറ്റിൽ വീണ ഒന്നര വയസുകാരി…
മട്ടന്നൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക് ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്‌വ ബസ് ആണ് അപകടപ്പെട്ടത്.…
തിരുവനന്തപുരം: അയ്യപ്പഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ്…
ബെംഗളൂരു: യെലഹങ്ക മുതൽ ഗൗരിബിന്തന്നൂർ വരെയുള്ള മലയാളികളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച കൈരളി സാംസ്കാരിക സംഘം, നോർത്ത് ബെംഗളൂരുവിന്റെ ജനറൽ ബോഡി…
ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ പരിപാടികളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ഗോവയിലെ…
തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് ശിക്ഷിച്ചത്.…