ബെംഗളൂരു: കലബുർഗി വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. വിമാനത്താവളത്തിൻ്റെ ഔദ്യോഗിക ഇമെയിലിലേക്ക് തിങ്കളാഴ്ചയാണ് ബോംബ് ഭീഷണി ലഭിച്ചത്. ശക്തമായ ബോംബ് സ്‌ഫോടനം നടക്കുമെന്നും വിമാനത്താവളം മുഴുവൻ തകർക്കുമെന്നുമായിരുന്നു ഭീഷണി സന്ദേശമെന്ന് അധികൃതർ അറിയിച്ചു. ഭീഷണി സന്ദേശം ലഭിച്ചയുടൻ ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, പോലീസ് എന്നിവർ സംയുക്തമായി തിരച്ചിൽ നടത്തി.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെയും ബാഗേജുകളും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കി. സംഭവ സമയത്ത് റവന്യൂ മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡയും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. എന്നാൽ പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് കടുത്ത ജാഗ്രതയിലാണ് വിമാനത്താവളത്തിനകത്തേക്ക് യാത്രക്കാരെ കടത്തി വിടുന്നത്.
TAGS: KARNATAKA| KALABURGI AIRPORT
SUMMARY: Bomb threat recieved in kalaburgi airport
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…