Categories: KERALATOP NEWS

കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: കൂത്താട്ടുകുളത്ത് വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ കോടതി. മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡിഷല്‍ മജിസ്ട്രേറ്റാണ് ജാമ്യം നല്‍കിയത്. കേസിലെ ആറ് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെയായിരുന്നു അറസ്റ്റ് ചെയ്ത് റിമാൻഡില്‍ അയച്ചത്.

സിപിഎം ചെള്ളക്കാപടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി മോഹൻ, പ്രവർത്തകരായ സജിത്ത് എബ്രഹാം, റിൻസ് വർഗീസ്, ടോണി ബേബി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ജനുവരി 18നാണ് നടുറോഡില്‍, സംഘര്‍ഷത്തിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.

യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസ്സിലാക്കിയതോടെയായിരുന്നു തട്ടിക്കൊണ്ട് പോകല്‍ എന്നാണ് ആരോപണം. തുടര്‍ന്ന് അമ്മയെ കാണാനില്ലെന്ന് കാട്ടി കലാ രാജുവിന്റെ മക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സിപിഐഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.

സിപിഐഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ വിഷയം നിയമസഭയിലുമെത്തി. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്, ബഹളത്തിനിടയാകുകയും പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുന്നതിലേക്കും നയിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം കലാ രാജു കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴി നല്‍കിയിരുന്നു.

TAGS : LATEST NEWS
SUMMARY : Kala Raju Kidnapping Case; Bail for the accused

Savre Digital

Recent Posts

ഹേമചന്ദ്രൻ വധക്കേസ്; ഒരാള്‍ കൂടി പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്.…

11 minutes ago

പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു

കണ്ണൂര്‍: പയ്യന്നൂരിൽ പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു. ചെറുകുന്നിലെ അന്നപൂർണ ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറൽ…

27 minutes ago

ശുഭാംശു ശുക്ല ഇന്ത്യയില്‍ തിരിച്ചെത്തി

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തില്‍ നിന്നും ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ…

35 minutes ago

ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20ന്; വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ പങ്കെടുക്കും

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി…

1 hour ago

വാളയാറിൽ കാർ ലോറിയിൽ ഇടിച്ചു; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്കേറ്റു

പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ  അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…

1 hour ago

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…

2 hours ago