പാലക്കാട്, കൊല്ലം, കോട്ടയം കലക്റ്ററേറ്റുകളില്‍ ബോംബ് ഭീഷണി. കലക്റ്റർമാരുടെ ഇമെയിലിലേക്കാണ് സന്ദേശം എത്തിയത്. പാലക്കാട് കലക്റ്ററേറ്റില്‍ 2 മണിക്ക് ബോംബ് പെട്ടുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. തമിഴ്നാട് റിട്രീവല്‍ ട്രീപ്പിന്‍റെ പേരിലാണ് പാലക്കാട് കലക്റ്ററുടെ മെയില്‍ ഐഡിയിലേക്ക് സന്ദേശം എത്തിയത്. ഇന്ന് രാവിലെ 7.25 നാണ് ഭീഷണി സന്ദേശം എത്തിയത്.
പോലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തി. കളക്ടറേറ്റിലെ മുഴുവൻ ജീവനക്കാരെയും ഓഫീസുകളില്‍ നിന്നും മാറ്റിയായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം പാലക്കാട് ആർഡിഒ ഓഫീസിലും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.
കൊല്ലത്ത് ജില്ലാ കളക്ടർ എൻ ദേവിദാസിന്‍റെ ഔദ്യോഗിക മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. കളക്ടർ സിറ്റി പോലീസ് കമ്മീഷ്ണറോട് അന്വേഷണത്തിന് നിർദ്ദേശിച്ചു. തുടർന്ന് പോലീസും ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും കളക്ടറേറ്റിലും പരിസരത്തും പരിശോധന നടത്തി. രണ്ട് മണിക്കൂറോളം നടത്തിയ പരിരോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ശൗക്ക് ശങ്കർ എന്ന യൂട്യൂബറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം.
TAGS : LATEST NEWS
SUMMARY : Bomb threat at Collectorates; Police and Bomb Squad conducting inspection
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…