കളമശേരി ഗവ. പോളിടെക്‌നിക് കോളജ് ഹോസ്റ്റലിലെ ലഹരിവേട്ടയില്‍ മുഖ്യപ്രതി പിടിയില്‍. കൊല്ലം സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ഥി അനുരാജാണ് പിടിയിലായത്. ഇയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ട് വന്നത് എന്നതടക്കം ഇന്നലെ പിടിയിലായ പൂര്‍വ വിദ്യാര്‍ഥികള്‍ സമ്മതിച്ചിരുന്നു.
ഇന്നലെ തന്നെ ഇയാളെ പിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തു. ആഷിഖും ഷലിഖും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനുരാജിലേക്ക് അന്വേഷണമെത്തിയത്. ഇയാളുടെ അക്കൗണ്ടില്‍ നിന്നാണ് ലഹരി വാങ്ങാനുള്ള പണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടന്നത്.
വിദ്യാര്‍ഥികള്‍ ലഹരിക്കായി നല്‍കിയ പണം ഇയാളുടെ അക്കൗണ്ടിലാണ് സമാഹരിച്ചത്. റെയ്ഡ് നടക്കുന്ന സമയം അനുരാജ് അവിടെ ഉണ്ടായിരുന്നില്ല. സുഹൈല്‍ എന്ന് പേരുള്ള ഇതര സംസ്ഥാനക്കാരനില്‍ നിന്നാണ് ലഹരി വാങ്ങിയതെന്നും ആഷിഖും ശാലിഖും മൊഴി നല്‍കിയിരുന്നു. ഇതും പരിശോധിക്കുന്നുണ്ട്.
TAGS : KALAMASSERI
SUMMARY : Kalamassery ganja case: Main accused Anuraj arrested
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള…
തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…
ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…
ബെംഗളൂരു: കോഴിക്കോട് താമരശ്ശേരി സ്വദേശി ഗോപിനാഥ് ചാലപ്പുറം (71) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ലക്ഷ്മിപുര ക്രോസ് റോഡ്…
തിരുവനന്തപുരം: ബിജെപി നേതാവും കൗണ്‍സിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ തന്റെ ഓഫീസ് ശാസ്തമംഗലത്ത് നിന്നും മാറ്റാൻ…