Categories: KERALATOP NEWS

കളമശ്ശേരി കഞ്ചാവ് വേട്ട; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളജിലെ ബോയ്‌സ് ഹോസ്റ്റലിലെ കഞ്ചാവ് വില്‍പ്പനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പോലീസ്. ഇന്നലെ പിടിയിലായ മുഖ്യപ്രതി കൊല്ലം സ്വദേശി അനുരാജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച്‌ വില്‍പന തുടങ്ങിയിട്ട് ആറു മാസമായെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നാല് കിലോ കഞ്ചാവാണ് അനുരാജ് വാങ്ങിയത്. എന്നാല്‍ രണ്ട് കിലോ മാത്രമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്.

കാണാതായ രണ്ട് കിലോ കഞ്ചാവിനായി പോലീസ് തെരച്ചില്‍ തുടരുകയാണ്. കഞ്ചാവ് വാങ്ങാന്‍ അനുരാജ് ഗൂഗിള്‍ പേ വഴി 16000 രൂപയും ബാക്കി പണം നേരിട്ടും കൈമാറിയെന്നും പോലീസ് കണ്ടെത്തി. അനുരാജാണ് ഹോളി ആഘോഷത്തിന്റെ മറവില്‍ പോളിടെക്‌നിക്കിലേക്ക് കഞ്ചാവ് എത്തിക്കാന്‍ പണം പിരിച്ചത്. വ്യാപക പണപ്പിരിവ് നടത്തിയിട്ടില്ല. കുറച്ചു പേര്‍ക്കാണ് കഞ്ചാവ് എത്തിച്ചതെന്നുമാണ് അനുരാജിന്റെ മൊഴി.

അനുരാജ് ഇപ്പോള്‍ റിമാന്‍ഡിലാണുള്ളത്. അനുരാജിനായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം, കേസില്‍ ലഹരിഎത്തിച്ചു നല്‍കിയ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഞ്ചാവ് പിടികൂടിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഫോണും സ്വിച്ച്‌ ഓഫ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പോളിടെക്നിക് കോളേജിലെ ഹോസ്റ്റലില്‍ നിന്ന് 2 കിലോ കഞ്ചാവും മദ്യവും പോലീസ് നടത്തിയ റെയ്ഡില്‍ നിിന്ന് കണ്ടെത്തിയത്. ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ലഹരിപ്പാര്‍ട്ടി നടത്തുന്നുണ്ടെന്നും ഇതിനായി വിദ്യാ‍ര്‍ഥികളുടെ കൈയില്‍ നിന്ന് പണവും പിരിച്ചിരുന്നെന്നും പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് കളമശ്ശേരി പോലീസടക്കമാണ് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്.

TAGS : KALAMASSERY POLYTECHNIC COLLEGE
SUMMARY : Kalamassery ganja hunt; Shocking details revealed

Savre Digital

Recent Posts

നിര്‍ത്തിയിട്ടിരുന്ന വിമാനത്തിലേക്ക്‌ ചെറുവിമാനം ഇടിച്ചിറങ്ങി; വൻ തീപിടിത്തം

വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക്‌ ചെറുവിമാനം ഇടിച്ചിറങ്ങി തീപിടിച്ചു. മൊണ്ടാനയിലെ കാലിസ്പെല്‍ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആർക്കും ഗുരുതര…

13 minutes ago

നിവിൻ പോളിയ്ക്ക് ആശ്വാസം; വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…

47 minutes ago

മക്കളുമായി കിണറ്റില്‍ ചാടി കുഞ്ഞു മരിച്ച സംഭവം; അമ്മ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…

1 hour ago

സ്വര്‍ണവിലയിൽ വീണ്ടും കുറവ് രേഖപെടുത്തി

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…

2 hours ago

പൊട്ടിത്തെറിച്ചത് പവര്‍ ബാങ്കല്ല; തിരൂരില്‍ വീട് പൂര്‍ണമായി കത്തിയ സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍

മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍…

3 hours ago

നിര്‍മാതാവ് സജി നന്ത്യാട്ട് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചു

കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നിർമാതാവ് സജി നന്ത്യാട്ട് രാജിവെച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ…

3 hours ago