തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മഴ സാധ്യത മുൻനിർത്തി ഏഴ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
വടക്കൻ കേരളത്തിൽ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന വിവരം. ജൂലൈ എട്ട്, ഒമ്പത് തിയതികളിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനമർദ പാത്തിയുടെ സ്വാധീനഫലമായി കർണാടക, കൊങ്കൺ മേഖലകളിലും മഴ ശക്തി പ്രാപിച്ചേക്കും. അതേസമയം, കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും, സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
<BR>
TAGS : RAIN UPDATES | KERALA
SUMMARY : Heavy rain likely, yellow alert in seven districts today
ബെംഗളൂരു: കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി, വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി കൃഷ്ണ ദേവരായറായി വേഷമിടുന്നതായി റിപ്പോർട്ട്. ജോധ അക്ബർ,…
വാഗമൺ: കോട്ടയം വഴിക്കടവിൽ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ…
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി റദ്ദാക്കി. ഉടമകളും…
മംഗളൂരു: മംഗളൂരു ജില്ലാ ജയിലിലേക്ക് പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎയ്ക്കു സമാനമായ വസ്തു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. രംസൂനയാണ് പിടിയിലായത്.…
ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ എത്തിയ…
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട്…