ചെന്നൈ: കള്ളക്കുറിച്ചിയില്‍ 68 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ തമിഴ്നാട് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ജസ്റ്റിസ് ഡി കൃഷ്ണകുമാറും ജസ്റ്റിസ് പി ബി ബാലാജിയും ചൂണ്ടിക്കാട്ടി.
പ്രധാന പ്രതിയായ ഗോവിന്ദരാജ് എന്ന കണ്ണുക്കുട്ടിയ്ക്കെതിരെ നിരവധി കേസുകള്‍ ചുമത്തിയിട്ടും അനധികൃതമായി കള്ളക്കടത്ത് വില്പന നടത്തുന്നുവെന്നത് അമ്പരപ്പിക്കുന്ന സംഭവമാണ്. എന്തുകൊണ്ട് പോലീസിന് ഇയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല എന്നും കോടതി ചോദിച്ചു. കേസില്‍ പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന ആശങ്ക ബലപ്പെടുന്നുവെന്നും കോടതി പറഞ്ഞു.
സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയെക്കുറിച്ച് പരാമര്‍ശിക്കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു കല്ലെറിഞ്ഞാന്‍ എത്തുന്ന ദൂരത്താണ് സംഭവം നടന്നത്. എന്നിട്ടും ഇതെങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോയി എന്നത് കോടതിയെ അദ്ഭുതപ്പെടുത്തുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ ശരിയായ കാരണങ്ങളില്ലാതെ സസ്പെന്‍ഷനുകളിലൊന്ന് റദ്ദാക്കപ്പെടുകയും ചെയ്തു.
TAGS : LIQUOR CASE
SUMMARY : Counterfeit Liquor Case; Madras High Court orders CBI probe
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്സഭാ…