തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് മദ്യവില്‍പന. 19,088.68 കോടിയുടെ മദ്യവില്‍പനയാണ് നടന്നത്. 2022- 23ല്‍ ഇത് 18,510.98 കോടിയുടെതായിരുന്നു. മദ്യവില്‍പ്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 16,609.63 കോടി രൂപയാണ്, 2022-23 ല്‍ ഇത് 16,189.55 കോടി രൂപയായിരുന്നു.
കേരളത്തിൽ വിൽപ്പന നടത്തുന്ന മദ്യത്തിൽ 80 ശതമാനവും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതാണ്. 20 ശതമാനം മാത്രമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. ബിവറേജസ് കോര്പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 277 റീട്ടേയ്ല്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും കണ്‍സ്യൂമര്‍ ഫെഡിന് കീഴില്‍ 39 ഔട്ട്‌ലെറ്റുകൾ വഴിയുമാണ സംസ്ഥാനത്തെ മദ്യവില്‍പന. സംസ്ഥാനത്ത 3.34 കോടി ജനങ്ങളില്‍ 29.8 ലക്ഷം പുരുഷന്‍മാരും 3.1 ലക്ഷം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നതായാണ് കണക്കുകള്‍. പ്രതിദിനം അഞ്ച് ലക്ഷത്തോളം ആളുകള്‍ മദ്യം ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഉത്സവ സീസണുകളിലാണ് കേരളത്തിലെ മദ്യ വിൽപ്പന കുതിച്ചുയരുന്നത്. ഇത്തരം കാലയളവുകളിൽ നടക്കുന്ന വിൽപ്പന കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഓണം, വിഷു, ക്രിസ്‌തുമസ്, ന്യൂയർ തുടങ്ങിയ ആഘോഷരാവുകളിൽ എല്ലാം ഹരം പകരാൻ മദ്യം തന്നെയാണ് പ്രധാനമായും ഒഴുകുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ബിവറേജസ് കോര്പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 277 റീട്ടേയ്ല്‍ ഔട്ട്‌ലെറ്റുകള്‍ വഴിയാണ് സംസ്ഥാനത്തെ മദ്യവില്‍പന നടക്കുന്നത്. ഇതിന് പുറമെ കണ്‍സ്യൂമര്‍ ഫെഡിന് കീഴില്‍ 39 ഔട്ട്‌ലെറ്റുകളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത 3.34 കോടി ജനങ്ങളില്‍ 29.8 ലക്ഷം പുരുഷന്‍മാരും 3.1 ലക്ഷം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കോഴിക്കോട്: മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും…
ബെംഗളൂരു: സമന്വയ എജുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം ഒക്ടോബർ 12 ന് നടക്കും. ഷെട്ടി ഹള്ളി…
ബെംഗളൂരു: കൊല്ലം ഓച്ചിറ സ്വദേശി രോഹിണി പുരുഷോത്തമൻ (72) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തിനഗര്‍ ബൺ ഫാക്ടറി റോഡ്, ശ്രീരാമ ഗ്യാസ്…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസിന് തോല്‍വി. സെക്രട്ടറിയായി മമ്മി സെഞ്ച്വറി തിരഞ്ഞെടുക്കപ്പെട്ടു. സാബു…
അൽകോബാർ: സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽകോബാറിൽ താമസസ്ഥലത്ത് ഇന്ത്യൻ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെലങ്കാന ഹൈദരാബാദ്…
തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി…