Categories: TOP NEWS

കവിതയുടെ സഞ്ചാരസാധകം

 

ജീവിതത്തേയും, പ്രകൃതി പ്രതിഭാസങ്ങളെയും കൂട്ടിയിണക്കി വൈകാരികമായ വരികളിലൂടെ ആലേഖനം ചെയ്യുന്ന കവിയാണ്‌ പി.കെ.ഗോപി. കല്ലുകളില്ലാത്ത കവിതയുടെ ശരീരഭാഷ സ്വന്തമായുള്ളയാൾ. കവിതയ്ക്കൊപ്പം ഭാവതീവ്രതയേറിയ ഗാനങ്ങളുടെയും രചയിതാവു കൂടിയാണല്ലൊ. ചീരപ്പൂവിന്നുമ്മ കൊടുക്കുവാൻ തുടങ്ങിയ എത്ര സാന്ദ്ര മധുരമായ ഗാനങ്ങളൊഴുകിയ തൂലിക. കവിതയിലും അദ്ദേഹത്തിന്റേതായ ഒരിടം മലയാളസാഹിത്യത്തിൽ ഇക്കാലയളവിന്നുള്ളിൽ സൃഷ്ടിക്കുവാൻ കഴിഞ്ഞു. കവിയുടെ “സുദർശനപ്പക്ഷിയുടെ തൂവൽ” എന്ന സമാഹാരത്തിലെ “ബലിമുഖങ്ങൾ” എന്ന രചനയെക്കുറിച്ചാണിവിടെ സംക്ഷേപിയ്ക്കുന്നത്.

◼️ പി. കെ. ഗോപി

ഒരാൾക്ക് ആരൊക്കെ ഹൃദയസമീപം ഉണ്ടെങ്കിലും സ്വയം പൂർണ്ണമായി അറിയാൻ കഴിയുന്നത് അവരവർക്ക് മാത്രമായിരിക്കും. തന്റെ ഓരോ നിശ്വാസം പോലെ തന്നെ അറിയാൻ ആരൊക്കെയുണ്ടെന്ന് പറഞ്ഞാലും അത് പൂർണ്ണമായിക്കൊള്ളണമെന്നില്ലെന്ന് കവിത പ്രഖ്യാപിയ്ക്കുന്നു. അത്രയും അടുത്ത ഭാര്യയോ, ഭർത്താവോ, കാമുകനോ,കാമുകിയോ ,സുഹൃത്തോ ആകട്ടെ ആരായാലും ഒരേ മാനസികതരംഗ ദൈർഘ്യത്തോടെ മനസ്സിലാക്കുമോയെന്ന് സംശയമാണ്‌. ആ ഒരു വിഷയത്തെ അധികരിച്ചാണ്‌ “ബലിമുഖങ്ങൾ ” എന്ന കവിത. അടുത്തുണ്ടെന്ന് സദാ പറയുന്നവരിലധികവും സ്നേഹത്തിൻ്റെ മുഖംമൂടിയണിഞ്ഞവരായിരിക്കാം. അടുത്താൽ മുക്കിക്കൊല്ലും, അകന്നാൽ ഞെക്കിക്കൊല്ലും. കൊല്ലുക എന്ന വാക്കിവിടെ സ്നേഹം ഇരട്ടിക്കുന്നതിൻ്റെ ഭാവാർത്ഥമായി പരിണമിക്കുന്നു.

പ്രിയതരമായ വാക്കുകൾക്കപ്പുറം, ജാലകത്തിന്നിടയിലൂടെ കാണുന്ന ആകാശക്കാഴ്ച്ചകൾ മായ്ക്കുന്ന കണ്ണിന്റെ ജ്വരനിലാവിന്നപ്പുറം, ആഴത്തിൽ ഒരാൾ മറ്റൊരാളെ അറിയുവാനുണ്ട്. അതിന് പുറമേ കേൾക്കാനുമെത്രയോ. മിഴികൾ കൊട്ടുന്ന മിഴാവുകൾക്കും, സന്ധ്യയുടെ ഉലകളിൽ കേൾക്കുന്ന ജീവിതക്കനൽ വിഴുങ്ങിച്ചിരിയ്ക്കുന്ന ചുട്ട ശബ്ദത്തിന്നുമപ്പുറം. ജീവിതത്തിന്റെ ഏറ്റവും തീക്ഷ്ണാവസ്ഥകൾക്കപ്പുറം നീയറിയേണ്ടതുണ്ട്‌. എത്രയറിഞ്ഞാലും ഇനിയും നീ എന്നിലേയ്ക്കേത്തുവാൻ ദൂരങ്ങൾ താണ്ടേതുണ്ടെന്ന് കവി സാക്ഷ്യപ്പെടുത്തുന്നു.

എന്നാലും തീരുന്നില്ല അടുപ്പത്തിേലേയ്ക്കുള്ള തീരങ്ങൾ. പ്രാണൻ്റെ ചിറകടിത്തേങ്ങലുകൾ മായ്ച്ച് പലവുരു പറന്നുപോയെങ്കിലും ഈ മനുഷ്യജീവിതം പറപ്പിച്ച പ്രാവുകൾ തിരിച്ചെത്തേണ്ടതുണ്ടത്രെ അടുപ്പത്തിൻ്റെ തീരത്തിലേയ്ക്കത്തുവാൻ. ജീവിതത്തിലെ തോരാമഴ കോരിനിറച്ചതിനേക്കാൾ നിറയേണ്ടതുണ്ട്. .മഴക്ക് പ്രണയവുമായി സാദൃശ്യം കൽപ്പിക്കാറുണ്ട്. പ്രണയം മഴയുടെ വ്യത്യസ്ത ഭാവത്തിൽ പെയ്തുനിറയാറുമുണ്ട്. അതിനെ ഇപ്രകാരമാണ്‌ ഉപമിയ്ക്കുന്നത്……മേഘങ്ങൾക്കുള്ളിൽ സാഗരം നേദിച്ച പ്രണയഭാവപ്പകർച്ചകൾക്കപ്പുറം നിറയേണ്ടതുണ്ട്. ഭൂമിയിലെ അഥവാ അപാരതയിലെ സാഗരത്തിൽ നിന്നും ഉയരുന്ന ചൂട് തന്നെയാണല്ലൊ ആകാശത്തിൽ നീരാവിയായി ഉയരുന്നത്‌. അത് തന്നെയാവാം സാഗരത്തിൻ്റെ നേദ്യം. ആ നീരാവിയുടെ പകർന്നാട്ടമാണ്‌ മണ്ണിനെ ചുംബിച്ചുണർത്തുന്ന മഴത്തുള്ളികൾ. അതുപോലെ തന്നിലെ മുറിവു മൂളുന്ന കവിതകൾക്കപ്പുറം നിറയേണ്ടതുണ്ട്. ജീവിതത്തിൻ്റെ സങ്കീർണ്ണ പ്രശ്നങ്ങളിൽ മുങ്ങിത്താഴേണ്ടതുണ്ട്. ഉണങ്ങാതെ കിടക്കുന്ന ജീവിതമുറിവുകളിലെ അന്തഃസംഘർഷത്തിൽ വിരിയുന്നതാണ്‌ കല. സർഗ്ഗാത്മകതയുള്ള സംഘർഷഭരിതമായ ഒരു മനസ്സിൽ കല സഹസ്ര ദളമായി വിടരുന്നു. ജീവിതത്തിന്റെ അടരുകളിൽ ആരോ കുഴിച്ചിട്ട ബലിമുഖത്തിന്റെ നിശ്ശബ്ദതയ്ക്കപ്പുറം നിറയേണ്ടതുണ്ട്. ഒരു മനുഷ്യനുള്ളിലെ അപരവ്യക്തിത്വങ്ങളെ അറിയുകയെന്നത് എളുപ്പമല്ല.

“ഇനിയുമെന്നെ നീയറിയുവാനുണ്ടെൻ്റെ ” -സകല ജംഗമ സ്ഥാവരങ്ങൾക്കുള്ളിൽ നിശ്ശബ്ദമായി അടയിരിയ്ക്കുന്ന സംഗീത നിദ്രയെ പുൽകുന്ന അജ്ഞാതവീണകൾക്കപ്പുറം. ശരീര കോശങ്ങളുടെ സാക്ഷാൽക്കരിക്ക
പ്പെടാത്ത ആവശ്യങ്ങളെ, ആഗ്രഹങ്ങളെ. അറിയുന്നതിന്നപ്പുറം പഴിക്കുവാനുമുണ്ടെന്ന് കൂടി പറയുന്നു. ആദികവിയുടെ പൂർവ്വാശ്രമ ജീവിതത്തിലെ പിഴകളെയറിഞ്ഞ് പ്രായശ്ചിത്തമായി കാട്ടിൽ വന്ന് ആത്മ ധ്യാനം പൂണ്ട് വത്മീകത്തിന്നുള്ളിലെ കാവ്യോദയത്തിൻ്റെ അരുണ രശ്മികളേറ്റതിനപ്പുറം. ജീവിതമാകുന്ന ആഴിത്തിരയ്ക്ക് മേൽ ജീവിതത്തിൻ്റെ തുഴ എറിഞ്ഞവനാണ് താനെങ്കിൽ എതിരാളി വഴി മുടക്കി പണിഞ്ഞ മേലാപ്പുകൾക്കും മീതെയാണ് തൻ്റെ സഞ്ചാര സാധകം എന്ന നിലപാടിലൂടെ “ബലിമുഖങ്ങൾ ” എന്ന കവിതയ്ക്ക് വിരാമം കുറിയ്ക്കുന്നു. ജീവിതയാത്രയെ അനുനിമിഷം സാധകം ചെയ്തുണർത്തി കൊണ്ടിരിയ്ക്കുന്നവനാണ് കവി. കേവല മാംസ ചക്ഷുസ്സുകൊണ്ട് കാണാനോ, അറിയാനോ ആവില്ല. ആരേയും കൂസാതെ സ്വത്വ ബോധത്തോടെ സഞ്ചരിക്കുന്ന ആ വഴികൾ സാധാരണക്കാർക്ക് അപ്രാപ്യവും അജ്ഞേയവുമാണ്. കവി ബോധാബോധാതലങ്ങളേയും മറി കടന്നാണ് സഞ്ചാരിയ്ക്കുന്നത്. ആ അനിയതത്വത്തിൽ നിന്നുമാണ് സർഗ്ഗാത്മകത പൂത്തു വിരിയുന്നത്. ഭാവനയുടെ ഗിരിശൃംഗത്തിലുള്ള ഒരാളെ ആരാലും വഴി മുടക്കിപ്പിയ്ക്കാൻ സാധ്യമല്ല. മുടക്കാൻ ശ്രമിച്ചാലും അത് താൽക്കാലികം മാത്രം. ഏത് വൻമതിലിനേയും തകർത്ത് സർഗ്ഗാത്മകത ചിറകുവിരിച്ച് ആകാശ സീമകളേയും ഉല്ലംഖിച്ച് പറന്നുയരുക തന്നെ ചെയ്യും. അത് തന്നെയാണ് കവിതയുടെ ഏകാഗ്രമായ അനുശിലനത്തിൻ്റെ സഞ്ചാരസാധകവും.
<BR>
TAGS :
INDIRA BALAN | LITERATURE | VARIKAL IZHACHERKKUMBOL

Savre Digital

Recent Posts

പുതിയ ആദായ നികുതി ബില്‍ പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച്‌ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതിക്കിയ ബില്‍ സഭയില്‍…

20 minutes ago

സമൂഹമാധ്യമങ്ങളിലെ അധിക്ഷേപം: നടൻ വിനായകനെ ചോദ്യം ചെയ്തു

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്.…

1 hour ago

കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ തൊഴിലവസരം; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് ഒഴിവുകള്‍.…

2 hours ago

കോട്ടയത്ത് വീട് കുത്തി തുറന്ന് 50 പവൻ കവര്‍ന്നു

കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്‌…

3 hours ago

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം; മലയാളിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…

3 hours ago

കോതമംഗലത്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍

കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…

4 hours ago