തിരുവനന്തപുരം: മലയാള സിനിമയിൽ അമ്മ വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സ് കവർന്ന കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് നാലുമണിക്ക് ആലുവ കരിമാല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹം രാവിലെ ഒമ്പത് മുതൽ 12 മണിവരെ കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള സിനിമാ താരങ്ങൾ ഇവിടെയെത്തി ആദരാഞ്ജലി അർപ്പിക്കും.
അർബുദം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ ആണ് പരിശോധനയിൽ കാൻസർ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയിൽ തന്നെ സ്റ്റേജ് 4 കാൻസർ ആണ് കണ്ടെത്തിയത്. രോഗം മൂർച്ചിച്ചതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്.
14 വയസ് മുതൽ 79 വയസ് വരെ നീളുന്ന അസാധ്യമായ കലാജീവിതത്തിനാണ് കവിയൂർ പൊന്നമ്മ വിട പറയുമ്പോൾ തിരശീല വീഴുന്നത്. പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്‌സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ആണ് ആദ്യമായി കാമറക്കു മുമ്പിൽ എത്തുന്നത്. പിന്നീടങ്ങോട്ട് അമ്മ വേഷങ്ങളിൽ തിളങ്ങി. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. നാനൂറിലേറെ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. സിനിമയ്‌ക്കൊപ്പം ടെലിവിഷന്‍ സീരിയലുകളിലും നടി സജീവമായിരുന്നു. നിര്‍മാതാവായ മണിസ്വാമിയെയായിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ല്‍ മണിസ്വാമി അന്തരിച്ചു. മകള്‍ ബിന്ദു അമേരിക്കയിലാണ് താമസിക്കുന്നത്.
TAGS: KERALA | KAVIYUR PONNAMMA
SUMMARY: Cremation of actress Kaviyur Ponnamma today
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ രണ്ട്…
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…
വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…
ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍…
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…