Categories: KERALATOP NEWS

കഷായത്തിൽ വിഷം കലർത്തി കൊല; ഷാരോൺ വധക്കേസിൽ വിധി ഇന്ന്

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ വിധി ഇന്ന്. കാമുകനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്നതാണ് കേസ്. കേസിൽ ഷാരോണിന്റെ കാമുകിയായിരുന്ന ഗ്രീഷ്മയും അമ്മയും അമ്മാവനുമടക്കം മൂന്ന് പ്രതികളാണുള്ളത്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക.

ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ​ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തിയതും ജ്യൂസ് ചലഞ്ച് നടത്തിയതെന്നുമാണ് കേസ്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി പാരാസെറ്റാമോൾ കലർത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോൺ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ച് വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയത്. 2022 ഒക്ടോബർ 14-നായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യമുണ്ടായ ഷാരോൺ 11 ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങി.

​ഗ്രീഷ്മ കഷായം നൽകിയെന്ന് ഷാരോൺ എവിടെയും പറഞ്ഞിട്ടില്ലെന്നും കഷായം സ്വയം കുടിച്ചതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിർണായകമായത്. 2023 ജനുവരിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 15-ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്.

TAGS: KERALA | SHARON MURDER CASE
SUMMARY: Verdict in Parassala Sharon murder case today

Savre Digital

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി…

6 minutes ago

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ ഉള്‍പ്പെടെ 20ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്‌…

57 minutes ago

അമീബിക് മസ്തിഷ്കജ്വരം; നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…

2 hours ago

സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അന്തരിച്ചു

റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…

2 hours ago

ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; സമയോചിത ഇടപെടല്‍ മൂലം ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…

3 hours ago

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…

4 hours ago