പാലക്കാട്: ധോണി നീലിപ്പാറയില്‍ കാട്ടാനകളെ കാട് കയറ്റുന്നതിനിടയില്‍ വനം വാച്ചര്‍ക്ക് പരുക്കേറ്റു. പടക്കം പൊട്ടിയാണ് പരുക്കേറ്റത്. ഒലവക്കോട് ആര്‍ ആര്‍ ടിയിലെ വാച്ചര്‍ കല്ലടിക്കോട് സ്വദേശി സൈനുല്‍ ആബിദിനാണ് പരുക്കേറ്റത്. വാച്ചറുടെ രണ്ട് വിരലുകള്‍ക്ക് പരുക്കേറ്റു.
കൈവിരലിന് പരുക്കേറ്റ ആബിദിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരടക്കം 10 അംഗ സംഘങ്ങളായിരുന്നു ജനവാസ മേഖലയിലിറങ്ങിയ ആനകളെ കാട് കയറ്റാന്‍ ഉണ്ടായിരുന്നത്. കാട്ടാനകളെ കാട് കയറ്റുന്നതിനിടെ പടക്കം ആബിദിന്റെ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു.
TAGS : PALAKKAD | ELEPHANT
SUMMARY : The watcher was injured while transporting wild elephant to the forest
ചെന്നൈ: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ…
ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള…
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തില്‍ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം…
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…
ഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയില്‍ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…