Categories: KARNATAKATOP NEWS

കാട്ടാനയുടെ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം. മടിക്കേരി ദേവരക്കാട് പൈസരിയിൽ ബുധനാഴ്ചയാണ് സംഭവം. ഇതേ ഗ്രാമത്തിൽ താമസിക്കുന്ന തോട്ടം തൊഴിലാളി ഗൗരി (65) ആണ് മരിച്ചത്. ആക്രമണത്തിൽ ഗൗരി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഗൗരിയെ ആന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.

തിത്തിമതി എസിഎഫ് ഗോപാൽ, ആർഎഫ്ഒ ഗംഗാഷാദർ, പൊന്നമ്പേട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മിദേര നവീൻ, സെക്രട്ടറി എ.ജെ.ബാബു, ദേവ്പൂർ സോണൽ കോൺഗ്രസ് പ്രസിഡൻ്റ് ബസന്ത്കുമാർ, തിത്തിമതി ഗ്രാമപഞ്ചായത്ത് അംഗം അഫ്രോസ് എന്നിവരും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഗൗരിയുടെ മൃതദേഹം ഗോണിക്കൊപ്പ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഗോണിക്കൊപ്പ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

TAGS: KARNATAKA | WILD ELEPHANT | ATTACK
SUMMARY: Woman plantation labourer killed in wild tusker attack

Savre Digital

Recent Posts

ശാസ്ത്ര സാഹിത്യവേദി ഭാരവാഹികൾ

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…

32 minutes ago

മിമിക്രി താരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ…

37 minutes ago

വേടനെതിരെ വീണ്ടും പരാതി; ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് രണ്ടു യുവതികള്‍

തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…

1 hour ago

വിദ്യാർഥിയുടെ കർണപുടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റർക്കെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…

2 hours ago

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; രണ്ടിടത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ…

2 hours ago

നഗരത്പേട്ടിലെ തീപ്പിടിത്ത ദുരന്തം; അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം…

3 hours ago