ബെംഗളൂരു: സക്ലേഷ്പുർ താലൂക്കിലെ വദുരു ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്. ഗ്രാമത്തിലെ സപ്ലൈസ് കടയിൽ ജീവനക്കാരനായിരുന്ന മഹേഷിനാണ് (45) പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് കടയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
മഹേഷ് കടയിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാട്ടാന പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. മഹേഷിൻ്റെ നിലവിളി കേട്ട നാട്ടുകാർ ഓടിയെത്തിയതോടെ ആന സമീപത്തെ കാട്ടിലേക്ക് പോയി. പരുക്കേറ്റ മഹേഷിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കഴിഞ്ഞ ദിവസം തോട്ടം തൊഴിലാളിയായ 35കാരിയെയും ആന ആക്രമിച്ചിരുന്നു. ആനയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: KARNATAKA | ELEPHANT ATTACK
SUMMARY: Wild elephant attack in Sakleshpur: 47-year-old man in Vaduru village seriously injured
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…