ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം. മടിക്കേരി ദേവരക്കാട് പൈസരിയിൽ ബുധനാഴ്ചയാണ് സംഭവം. ഇതേ ഗ്രാമത്തിൽ താമസിക്കുന്ന തോട്ടം തൊഴിലാളി ഗൗരി (65) ആണ് മരിച്ചത്. ആക്രമണത്തിൽ ഗൗരി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഗൗരിയെ ആന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.
തിത്തിമതി എസിഎഫ് ഗോപാൽ, ആർഎഫ്ഒ ഗംഗാഷാദർ, പൊന്നമ്പേട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മിദേര നവീൻ, സെക്രട്ടറി എ.ജെ.ബാബു, ദേവ്പൂർ സോണൽ കോൺഗ്രസ് പ്രസിഡൻ്റ് ബസന്ത്കുമാർ, തിത്തിമതി ഗ്രാമപഞ്ചായത്ത് അംഗം അഫ്രോസ് എന്നിവരും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഗൗരിയുടെ മൃതദേഹം ഗോണിക്കൊപ്പ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഗോണിക്കൊപ്പ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
TAGS: KARNATAKA | WILD ELEPHANT | ATTACK
SUMMARY: Woman plantation labourer killed in wild tusker attack
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…