ബെംളൂരു : മടിക്കേരിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ദേവരപുര ഗ്രാമത്തിലെ എസ്റ്റേറ്റ് തൊഴിലാളിയായ അന്നയ്യയാണ് (41) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
പ്രദേശത്തെ ഉത്സവാഘോഷത്തിനിടെ തോട്ടത്തിലേക്ക് പോകുന്നതിനിടെ കാട്ടാന അന്നയ്യയെ ആക്രമിക്കുകയായിരുന്നു. ഉത്സവത്തിന്റെ ഭാഗമായി അയ്യപ്പ ക്ഷേത്രത്തിൽ പൂജ നടത്തിക്കൊണ്ടിരുന്ന ഗ്രാമവാസികൾ നിലവിളി കേട്ടതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. വനപാലകർ സ്ഥലത്തെത്തി മൃതദേഹം മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ കാട്ടാന വീണ്ടും ഉദ്യോഗസ്ഥരെയും ഗ്രാമവാസികളെയും ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് കൂടുതൽ വനപാലകരെത്തി ആനയെ കാട്ടിലേക്ക് തുരത്തുകയുമായിരുന്നു.
<br>
TAGS : ELEPHANT ATTACK | MADIKKERI
SUMMARY : Wild elephant attack; Youth killed in Madikeri
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…