Categories: KERALATOP NEWS

കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റു; കണ്ണൂരില്‍ മാവോയിസ്റ്റ് കീഴടങ്ങി

കണ്ണൂരിൽ കാഞ്ഞിരക്കൊല്ലിയില്‍ വെച്ച്‌ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ മാവോയിസ്റ്റ് കീഴടങ്ങി. കര്‍ണാടകയിലെ ചിക്മാംഗ്ലൂര്‍ സ്വദേശി സുരേഷാണ് കീഴടങ്ങിയത്. മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്ന് തിരിച്ചറിഞ്ഞാണ് കീഴടങ്ങുന്നതെന്ന് സുരേഷ് പറഞ്ഞു.

കേരളസര്‍ക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ നയപ്രകാരമാണ് കീഴടങ്ങല്‍. 23 വര്‍ഷമായി മാവോയിസ്റ്റായി പ്രവര്‍ത്തിക്കുന്ന സുരേഷാണ് കീഴടങ്ങിയത്. ഫെബ്രുവരിയില്‍ കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ വച്ച്‌ സുരേഷിന് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് സുരേഷ് കീഴടങ്ങല്‍ പ്രഖ്യാപിച്ചത്.

ഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷമാണ് സുരേഷ് മാവോയിസ്റ്റ് പാത തിരഞ്ഞെടുത്തത്. കര്‍ണാടകയില്‍ ഭാര്യയും കുടുംബവുമുണ്ട്. കബനീ ദളത്തില്‍ പ്രവര്‍ത്തിക്കുന്ന സുരേഷിനെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റതിന് പിന്നെ അഞ്ചംഗ മാവോയിസ്റ്റ് സംഘം ചിറ്റാരിക്കോളനിയില്‍ ഉപേക്ഷിച്ച്‌ കടന്ന് കളയുകയായിരുന്നു. പുനരധിവാസ നയം അനുസരിച്ച്‌ കീഴടങ്ങുന്ന മാവോയിസ്റ്റിന് വീട്, ജീവിതമാര്‍ഗം തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കും.

The post കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റു; കണ്ണൂരില്‍ മാവോയിസ്റ്റ് കീഴടങ്ങി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

വീടിനുള്ളില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: വൈപ്പിനില്‍ ദമ്പതികളെ വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് നിഗമനം. എളംകുന്നപ്പുഴ സ്വദേശികളായ സുധാകരൻ(75), ഭാര്യ ജിജി…

1 hour ago

രണ്ടരവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു

പാലക്കാട്‌: രണ്ടരവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു. മണ്ണാർക്കാട് പൊമ്പ്രയിലാണ് സംഭവം. പൊമ്പ്ര സ്വദേശി തിട്ടുമ്മല്‍ സഫ് വാൻ, ഷഹല ദമ്പതികളുടെ…

1 hour ago

കെ എം അഭിജിത്തിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി പട്ടികയില്‍ നിന്ന് ഒഴിവാക്കി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി പട്ടികയില്‍ നിന്ന് കെഎസ്‌യു നേതാവ് കെ എം അഭിജിത്തിനെ ഒഴിവാക്കി. ഇതേ തുടർന്ന്…

2 hours ago

കോഴി-മാലിന്യസംസ്‌കരണപ്ലാന്റില്‍ വീണ് മൂന്നുപേര്‍ മരിച്ചു

മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റില്‍ അപകടം. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികക്ക് ദാരുണാന്ത്യം. വികാസ് കുമാർ(29), സമദ് അലി (20),…

3 hours ago

മനുഷ്യക്കടത്ത് കേസ്; രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി

തൃശൂർ: മനുഷ്യക്കടത്ത് കേസില്‍ രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി തൃശൂർ അഡീഷനല്‍ സെഷൻസ് കോടതി. തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജാർഖണ്ഡ്…

4 hours ago

ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂർ: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം. കാരുമാത്ര സ്വദേശിനിയായ ഫസീലയെയാണ് (23)…

5 hours ago