തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തില് നിരവധി കടകള്ക്ക് കേടുപാട്. തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിലാണ് സംഭവം. ഒരാള്ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെയാണ് നാടിനെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ കാട്ടുപന്നി ആക്രമണമുണ്ടായത്. കൂട്ടമായി എത്തിയ കാട്ടുപന്നികള് ജങ്ഷനിലെ റോഡ് മുറിച്ച് കടക്കവെ വാഹനങ്ങളുടെ ശബ്ദം കേട്ട് ചിതറി ഓടുകയായിരുന്നു. തുടര്ന്ന് സമീപത്തെ കടകളില് കയറിയതോടെയാണ്ഇവ അക്രമാസക്തരായത്.
വെള്ളറട ജങ്ഷന് സമീപമുള്ള കിങ്സ് മൊബൈല് ഷോപ്പ് ഉടമ സുധീറിനാണ് കാട്ടുപന്നിയുടെ ആക്രമണത്തില് പരുക്കേറ്റത്. സുധീറിന്റെ പരുക്ക് സാരമുള്ളതല്ല. സമീപത്ത് പ്രവര്ത്തിക്കുന്ന വിജയ് അക്വാറിയത്തില് കയറിയ കാട്ടുപന്നികള് നിരവധി ഫിഷ് ടാങ്കുകളും രണ്ടു വലിയ കണ്ണാടി അലമാരകളും കസേരകളും തകര്ത്തു. പലവ്യഞ്ജനങ്ങള് വില്ക്കുന്ന കടയിലും പന്നികള് നാശമുണ്ടാക്കി. വെള്ളറട മേഖലയില് സമീപകാലത്ത് മാലിന്യ നിക്ഷേപം കൂടുകയാണെന്നും, ഈ മാലിന്യം തേടിയാണ് കാട്ടുപന്നികള് കൂട്ടത്തോടെ എത്തുന്നതെന്നുമാണ് നാട്ടുകാര് പറയുന്നത്.
<BR>
TAGS : WILD BOAR ATTACK | THIRUVANATHAPURAM
SUMMARY: One injured in wild boar attack, many shops damaged
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില് അന്തരിച്ചു. മുന് എന്ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള് എല്ലിന് പരുക്കേറ്റതിനെ തുടര്ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില് സ്പെഷ്യല് ട്രെയിന് അനുവദിച്ച് റെയില്വേ. മംഗളൂരു ജങ്ഷൻ…
ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന് തീരുമാനം. വൈസ് ചാൻസലർ…
ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം…