Categories: KARNATAKATOP NEWS

കാണാതായ കോൺഗ്രസ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ നിന്നും കാണാതായ കോൺഗ്രസ് പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. മാർച്ച്‌ 28 മുതൽ കാണാതായ പദ്മനാഭ സാമന്തിൻ്റെ (34) മൃതദേഹമാണ് വാമദപടവുവിലെ കാടിനുള്ളിലുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സാമന്ത് തിമരദ്ദ ഗ്രാമത്തിലെ താമസക്കാരനാണ്. ജില്ലയിലെ പിന്നാക്ക വിഭാഗ യൂണിറ്റ് വൈസ് പ്രസിഡൻ്റായിരുന്നു. മംഗളൂരുവിൽ കാറ്ററിംഗ് ജോലി ചെയ്തിരുന്ന സാമന്ത് രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ മാത്രമാണ് വീട്ടിൽ വന്നിരുന്നത്.

മാർച്ച് 28 ന് പലതവണ ഫോണിൽ വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനാൽ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാമന്തിന്റെ മൃതദേഹം കണ്ടെടുത്തത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ല. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

The post കാണാതായ കോൺഗ്രസ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മലയാളീ പ്രീമിയർ ലീഗിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…

4 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…

4 hours ago

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ സ്ത്രീ മരിച്ചു

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്​ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്​.…

4 hours ago

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഞായറാഴ്ച

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…

5 hours ago

ജെഎൻയു തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും ഇടതു സഖ്യത്തിന് ജയം

ന്യൂഡൽ‌​ഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്‌…

5 hours ago

ബിഹാറില്‍ ഒന്നാംഘട്ട വിധിയെഴുത്ത് പൂര്‍ത്തിയായി; പോളിങ് 60.28%

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…

6 hours ago