പാലക്കാട്: ഷൊര്‍ണൂരില്‍ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കണ്ടെത്തി.കോയമ്പത്തൂരില്‍ നിന്നാണ് മൂന്നു വിദ്യാര്‍ഥിനികളെയും കണ്ടെത്തിയത്. പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ പാലക്കാട് ഷൊര്‍ണൂര്‍ നിവാസികളും ഒരാള്‍ ചെറുതുരുത്തി ദേശമംഗലം സ്വദേശിനിയും ആണ്. ഇന്നലെ രാത്രിയോടെയാണ് വിദ്യാര്‍ഥിനികളെ കണ്ടെത്തിയത്.
ഷൊര്‍ണൂര്‍ സെന്റ് തെരേസ കോണ്‍വെന്റില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയവരാണ് മൂന്നുപേരും.ദേശമംഗലത്തുള്ള സഹപാഠിയായ വിദ്യാര്‍ഥിനിയെ കാണാനെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നും പോയത്.
പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന ഭയത്തിലാണ് വിദ്യാര്‍ഥിനികള്‍ വീട് വിട്ടിറങ്ങിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.മൂന്ന് കുട്ടികളും സുരക്ഷിതരെന്ന് പോലീസ് അറിയിച്ചു. കണ്ടെത്തിയ കുട്ടികളെ രക്ഷിതാക്കൾക്ക് കൈമാറി. കുട്ടികളുടെ മാനസികനില വിലയിരുത്തുന്നതിനും ആവശ്യമെങ്കിൽ കൗൺസലിംഗ് നൽകുന്നതിനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
<BR>
TAGS : MISSING CASE | PALAKKAD
SUMMARY: Three missing Class 10th students found in Coimbatore
ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമണ്‍ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചു.…
മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…