ബെംഗളൂരു: കാണാതായ രണ്ട് ആൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. തുമകുരു തിപ്റ്റൂർ താലൂക്കിലെ ഗൊല്ലറഹട്ടിയിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരം മുതൽ കാണാതായ യദുവീർ (8), മനോഹർ (10) എന്നിവരാണ് മരിച്ചത്. കുട്ടികളെ വെള്ളിയാഴ്ച യെട്ടിനഹോളെ കനാലിന് സമീപമുള്ള കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കളിക്കുന്നതിനിടെ കുട്ടികൾ കുഴിയിൽ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച തിപ്റ്റൂർ റൂറൽ പോലീസ് സ്‌റ്റേഷനിൽ ഇവരെ കാണാനില്ലെന്ന പരാതി രജിസ്റ്റർ ചെയ്തിരുന്നു. പ്രദേശത്ത് മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്തിയിരുന്നില്ല. പിന്നീടാണ് അടുത്ത ദിവസം കുഴിയിൽ രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ തുമകുരു റൂറൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | DEATH
SUMMARY: Two missing boys found dead in pit near Tiptur village
ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ രണ്ട് ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33),…
ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…