പാൻ ഇന്ത്യാ തലത്തില്‍ ആരാധകരുടെ പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ‘കാന്താര’. പ്രധാന വേഷത്തിലെത്തിയ ഋഷഭ് ഷെട്ടി തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധാനവും. ചിത്രത്തിന് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഋഷഭ് ഷെട്ടിക്കായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം എത്തിയത് മുതല്‍ വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ.
ചിത്രം അടുത്ത വര്‍ഷമാണ് എത്തുക. ഒക്ടോബര്‍ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. പ്രീക്വലായിട്ടാണ് ഋഷഭ് ഷെട്ടി കാന്താരയുടെ തുടര്‍ച്ച ഒരുക്കുന്നത്. ജയറാമും ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ ഭാഗമാകുന്നുണ്ട് എന്ന റിപ്പോര്‍ട്ടും വലിയ ചര്‍ച്ചയായിരുന്നു. മോഹൻലാലും കാന്താരയുടെ തുടര്‍ച്ചയില്‍ ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ ഉണ്ടായെങ്കിലും സ്ഥിരീകരണമില്ല. ഗംഭീര പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം.
ചോരപുരണ്ട മഴുവും ശൂലവുമായി നില്‍ക്കുന്ന ഋഷഭ് ഷെട്ടിയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഹംബാലെ ഫിലിംസാണ് പ്രഖ്യാപനം നടത്തിയത്. ആദ്യഭാഗത്തിന്റെ പ്രീക്വലായാണ് ഈ ചിത്രം എത്തുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് കിരഗുണ്ടൂര്‍ ചിത്രത്തേക്കുറിച്ച് സംസാരിച്ചിരുന്നു.
ചിത്രത്തിന്റെ 30 ശതമാനം ഷൂട്ടിങ് പൂര്‍ത്തിയാത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. 2022 ലാണ് ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ കാന്താര ആദ്യഭാഗം റിലീസ് ചെയ്തത്. കന്നഡയില്‍ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. കന്നഡ ഭാഷയിലെത്തിയ ചിത്രം പിന്നാലെ തന്നെ രാജ്യത്താകമാനം വൻതോതില്‍ ശ്രദ്ധിക്കപ്പെട്ടു.
TAGS : FILM | ENTERTAINMENT
SUMMARY : Kantara 2 release date announced
ബെംഗളൂരു: ഏറെ വിവാദമായ ധർമസ്ഥല കേസിൽ കള്ളസാക്ഷി പറഞ്ഞതിനു അറസ്റ്റിലായ ശുചീകരണത്തൊഴിലാളി ചിന്നയ്യ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു പോലീസിൽ പരാതി…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം ഡിസംബർ 28നു വൈകീട്ട് 4 മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനാപുരയിലെ സൊസൈറ്റി…
ബെംഗളൂരു: എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ പുതിയ കഥാസമാഹാരം ‘ഗോഡ്സ് ഓൺ ചങ്ക്’ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. ഇന്ദിരാനഗർ…
തൃശൂർ: യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. വീട്ടിലെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഡിസംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളുരു: വടക്കൻ കർണാടകയില്‍ കടുത്ത തണുപ്പിന് സാധ്യതയുള്ളതിനാൽ ഈ മസം 23 വരെ മേഖലയിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില…