തിരുവനന്തപുരം: കാപ്പില്‍ ബീച്ചില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പരവൂര്‍ സ്വദേശി ശ്രീകുമാറിന്റെ(47) മൃതദേഹമാണ് കണ്ടെത്തിയത്. പൊഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ശക്തിയായ അടിയൊഴുക്കില്‍പ്പെട്ട് ശ്രീകുമാറിനെ ഇന്നലെ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് പരവൂര്‍ പുത്തൂര്‍ ഭാഗത്തുനിന്ന് പരവൂര്‍ പോലീസാണ് മൃതദേഹം കണ്ടെത്തിയത്.
കോയമ്പത്തൂരിൽ നിന്നുള്ള സുഹൃത്തുക്കൾക്കൊപ്പം ഉച്ചകഴിഞ്ഞ് കുളിക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടെ ശ്രീകുമാർ വെള്ളത്തിലേക്ക് വീഴുകയും ഒഴുകിപ്പോവുകയുമായിരുന്നു. കായല്പ്പൊഴിയിൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. എസിവി ന്യൂസ്, പരവൂർ ന്യൂസ്, കേരള കൗമുദി തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവർത്തിച്ച വ്യക്തിയാണ് ശ്രീകുമാർ.
TAGS : JOURNALIST | DEADBODY
SUMMARY : Body of missing journalist found on Capil Beach
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…