ചാരുംമൂട്: കാമുകിയുടെ പണയം വെച്ച സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ എടിഎമ്മില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച യുവാവ് പിടിയില്‍. താമരക്കുളം സ്വദേശി അഭിരാമാണ് പിടിയിലായത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്.
കഴിഞ്ഞ ദിവസമാണ് വള്ളികുന്നം കാഞ്ഞിരത്തുമൂട് എസ്ബിഐ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎം കൌണ്ടറില്‍ മോഷണ ശ്രമം നടന്നത്. പ്രദേശത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി അഭിരാം പിടിയിലാകുന്നത്. കാമുകിയുടെ പണയം വെച്ച സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ പ്രതി കണ്ടെത്തിയ വഴിയാണ് എടിഎം കവര്‍ച്ച.
പ്രതി ധരിച്ചിരുന്ന ജാക്കറ്റും കോലാപൂരി ചെരുപ്പും തിരിച്ചറിഞ്ഞത് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. മോഷണ ശ്രമത്തിന് ഉപയോഗിച്ച കമ്പിപ്പാരയും പ്രതി ധരിച്ചിരുന്ന കറുത്ത വസ്ത്രങ്ങളും പ്രതി ഓടിച്ചുവന്ന സ്‌കൂട്ടറും പ്രതിയുടെ സാന്നിധ്യത്തില്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
TAGS : ATM | ROBBERY | ARREST
SUMMARY : Attempted ATM robbery to recover girlfriend’s pawned gold; The youth was arrested
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…
ബെംഗളൂരു: എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം നവംബർ 16 മുതൽ ജനുവരി 14 വരെ…