ബെംഗളൂരു : ജീവകാരുണ്യ കൂട്ടായ്മയായ ‘കാരുണ്യ’ ബെംഗളൂരുവിന്റെയും പൈ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് നോട്ട് പുസ്തകങ്ങൾ വിതരണംചെയ്തു. 300 കുട്ടികൾക്കാണ് പുസ്തകങ്ങൾ നൽകിയത്. കർണാടകയിലും അയൽ സംസ്ഥാനങ്ങളിലുമായി അമ്പതിനായിരം കുട്ടികൾക്കാണ് പൈ ഫൗണ്ടേഷൻ സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.
‘കാരുണ്യ’ അഡ്മിൻ ഹാളിൽ നടന്ന വിതരണ ചടങ്ങ് പൈ ഫൗണ്ടേഷൻ ട്രസ്റ്റി മീനരാജ്കുമാർ പൈ ഉദ്ഘാടനംചെയ്തു. ‘കാരുണ്യ’ ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ. സുരേഷ്, കെ.പി. മധുസൂദനൻ, കെ.കെ. തമ്പാൻ, കാദർ മൊയ്തീൻ, കെ. രവി, കാർത്യായനി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പൊന്നമ്മ ദാസ്, പ്രഹ്‌ളാദൻ, ശ്രീനിവാസൻ, തങ്കമ്മ സുകുമാരൻ എന്നിവർ നേതൃത്വം നൽകി.
<BR>
TAGS : KARUNYA BENGALURU
SUMMARY :
ബെംഗളൂരു: എസ്.എസ്.എഫ് ബെഗൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യോത്സവ് സംഘടിപ്പിച്ചു. “We Script the Era” എന്ന പ്രമേയത്തിൽ ബേഗൂർ, ഇത്ഖാൻ…
ബെംഗളൂരു: സമന്വയ ഹലസുരു ഭാഗിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് കാച്ചറക്കനഹള്ളി ദക്ഷിണ അയോദ്ധ്യ(ഇസ്‌കോൺ ക്ഷേത്രം,എച്ച് ബി ആര്‍ ലേയൌട്ട് )ശ്രീ…
തിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര തോമസ്…
പാലക്കാട്: ചിറ്റൂർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കളും മുങ്ങിമരിച്ചു. കോയമ്പത്തൂരില്‍ നിന്നെത്തിയ വിദ്യാർഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ ശ്രീ ഗൗതം,…
ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഹരിഹർ നഗറില്‍ ക്ഷേത്രമതില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാള്‍…
കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…