Categories: KERALATOP NEWS

കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; കണ്ണൂരിൽ അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു

കണ്ണൂര്‍: പള്ളിക്കുന്ന് അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു. നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ് വീടിന് സമീപത്തെ റോഡില്‍ കൊല്ലപ്പെട്ടത്. കാര്‍ കഴുകിയ വെള്ളം ഒഴുക്കുന്നത് അജയകുമാർ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ദേവദാസ്, മക്കളായ സഞ്ജയ് ദാസ്, സൂര്യദാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകീട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. ദേവദാസിന്റെ വീട്ടിലെ മലിന ജലം ഒഴുക്കുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിച്ചു. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കം ഉണ്ടായി.

തുടര്‍ന്ന് റോഡില്‍ വച്ച് അജയകുമാറിനെ ദേവദാസും മക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഹെല്‍മറ്റും കല്ലും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഇത് തടയാന്‍ ശ്രമിച്ച പ്രവീണ്‍ കുമാര്‍ എന്നയാള്‍ക്കും മര്‍ദ്ദനമേറ്റു. തലയ്ക്ക് മര്‍ദ്ദനമേറ്റ് റോഡില്‍ കിടന്ന രണ്ടുപേരെയും നാട്ടുകാര്‍ ചേര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അജയകുമാറിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് പോലീസ് ദേവദാസിനെയും മക്കളെയും കസ്റ്റഡിയിലെടുത്തത്. നേരത്തെ ഇവര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ദേവദാസും മക്കളും മദ്യപിച്ചിരുന്നുവെന്ന സംശയം ഇവര്‍ പ്രകടിപ്പിച്ചു.

Savre Digital

Recent Posts

യാത്രയ്ക്കിടെ വിമാനത്തിന്റെ ജനാല ഇളകിമാറി; പരിഭ്രാന്തരായി യാത്രക്കാര്‍

മുംബൈ: യാത്രക്കാരെ പരിഭ്രാന്തിയിലാക്കി സ്‌പൈസ് ജെറ്റ് വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടിയെന്ന് പരാതി. ഗോവയില്‍ നിന്ന് പൂന്നെയിലേക്ക് പോയ വിമാനത്തിലാണ് വിൻഡോയ്ക്ക്…

27 minutes ago

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു; മൂന്നുപേര്‍ക്ക് പരുക്ക്

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു. ആശുപത്രിയിലെ പതിനാലാം വാര്‍ഡ് ആണ് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. മൂന്നുപേര്‍ക്ക്…

2 hours ago

മംഗളൂരുവിൽ ബസ് അപകടം: 14 വിദ്യാർഥികൾ ഉൾപ്പെടെ 25 പേർക്ക് പരുക്ക്

മംഗളൂരു: സൂറത്കല്‍ മധ്യയിൽ സ്വകാര്യ ബസുകൾ തമ്മിൽ നേര്‍ക്കുന്നേര്‍ കൂട്ടിയിടിച്ച് 14 വിദ്യാർഥികൾ ഉൾപ്പെടെ 25 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച…

2 hours ago

സ്വര്‍ണ വിലയില്‍ കുതിപ്പ്

കൊച്ചി: കേരളത്തിൽ സ്വര്‍ണ വിലയില്‍ കുതിപ്പ്. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില…

2 hours ago

വീണ്ടും കൂട്ടപ്പിരിച്ചുവിടലില്‍ മൈക്രോസോഫ്റ്റ്; ഒറ്റയടിക്ക് ജോലി നഷ്ടമാകുന്നത് 9000 ജീവനക്കാര്‍ക്ക്

ഡൽഹി: മൈക്രോസോഫ്റ്റ് വീണ്ടും വലിയ തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. അടുത്തിടെ ടെക് മേഖലയെ പിടിച്ചുലച്ച പിരിച്ചുവിടല്‍ തരംഗത്തിന്റെ ഭാഗമായാണ് ഈ…

3 hours ago

ഓമനപ്പുഴ കൊലപാതകം: കൊല്ലപ്പെട്ട ജാസ്മിന്റെ മാതാവ് ജെസ്സിമോളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു

ആലപ്പുഴ: ഓമനപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ജാസ്മിന്റെ മാതാവ് ജെസ്സിമോളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തില്‍ ജെസ്സിമോളുടെ പങ്കും സംശയിക്കുന്ന…

4 hours ago