ബെംഗളൂരു: കാറിനുള്ളിൽ കിടന്നുറങ്ങിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടൂർ സ്വദേശി ഗുരുരാജ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മണിപ്പാലിലെ കെഎംസി ആശുപത്രിയിൽ പിതാവിനെ കിടത്തിച്ചികിത്സയ്ക്കായി പ്രവേശിപ്പിച്ച കാറിൽ കിടന്നുറങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ ഗുരുരാജിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ജ്യേഷ്ഠൻ്റെ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു ഗുരുരാജ്. അച്ഛൻ്റെ കൂടെ ആശുപത്രിയിൽ കഴിയാൻ സംവിധാനവുമില്ലാതിരുന്നതിനാലാണ് ഗുരുരാജ് കാറിൽ തന്നെ കിടന്നുറങ്ങാൻ തീരുമാനിച്ചത്. കാറിൻ്റെ എസി ഓണാക്കിയാണ് ഉറങ്ങിയത്. ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ. മണിപ്പാൽ പോലീസ് സംഭവത്തിൽ കേസെടുത്തു.
TAGS: KARNATAKA | CAR | DEATH
SUMMARY: Man admits father to hospital and sleeps in car, found dead in the morning
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന്…
തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും പഴയതൊന്നും…
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്‍റെ മേല്‍ക്കൂരയില്‍ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.…