Categories: KARNATAKATOP NEWS

കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർ മരിച്ചു

ബെംഗളൂരു: കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ബാഗൽകോട്ട് ഹുങ്കുണ്ട്-മുദ്ദേബിഹാൾ സംസ്ഥാന പാതയിൽ വ്യാഴാഴ്ച പുലർച്ചെയാണ് അപകടം. ധനൂർ ഗ്രാമത്തിലേക്ക് പോകുകയായിരുന്ന ട്രക്കും കാറുമാണ് കൂട്ടിയിടിച്ചത്. ലക്ഷ്മൺ വഡ്ഡാർ (50), ബൈലപ്പ ബിരാദാർ (40), രാമണ്ണ നായ്ക്കമാക്കൽ (55), കാർ ഡ്രൈവർ റഫീഖ് മുല്ല (23) എന്നിവരാണ് മരിച്ചത്.

ഹുലിഗെമ്മ ക്ഷേത്ര ദർശനം കഴിഞ്ഞ് വിജയപുര ജില്ലയിലെ ബിദരകുമ്പി ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെയാണ് കാറിലുണ്ടായിരുന്നവർ അപകടത്തിൽപ്പെട്ടത്.  ഡ്രൈവർ ഉറങ്ങിപ്പോയതതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഹുങ്കുണ്ടിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഹുങ്കുണ്ട് പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Four dead as car, truck collide head-on near Hungund village

Savre Digital

Recent Posts

ഹൃദയത്തോടെ 100 കോടി ക്ലബ്ബിൽ ‘ഹൃദയപൂർവ്വം’! സന്തോഷം പങ്കിട്ട് മോഹൻലാൽ

കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…

5 minutes ago

സമസ്തയുടെ പോഷക സംഘടനയിൽ നിന്നും നാസർ ഫൈസി കൂടത്തായി രാജിവച്ചു

കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…

15 minutes ago

പാലിയേക്കരയിൽ തൽക്കാലം ടോളില്ല; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…

55 minutes ago

ക്രിസ് കൈരളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…

1 hour ago

വയനാട് ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ രാജിവെച്ചു

വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…

2 hours ago

കാലിഫോർണിയയിൽ ലൈംഗിക കുറ്റവാളിയെ ഇന്ത്യക്കാരന്‍ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കുട്ടിയെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടയാള്‍

വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…

2 hours ago