ബെംഗളൂരു: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. ദാവൻഗരെ-ചിത്രദുർഗ റിംഗ് റോഡിൽ സീബാര ഗ്രാമത്തിലാണ് അപകടം നടന്നത്. ടൊയോട്ട ഇന്നോവ എംയുവിയും, ലോറിയുമാണ് കൂട്ടിയിടിച്ചത്. ബെംഗളൂരുവിൽ നിന്നുള്ള വിരമിച്ച ബിഎംടിസി ജീവനക്കാരനായ ശാന്തമൂർത്തി (50), വിദ്യാരണ്യപുരയിൽ നിന്നുള്ള രുദ്രസ്വാമി (52), ഈരന്ന ലേഔട്ടിൽ നിന്നുള്ള മല്ലികാർജുൻ (50), മറ്റ് രണ്ട് പേരുമാണ് മരിച്ചത്.
കാറിലുള്ളവർ സാവദത്തിയിലെ രേണുക യെല്ലമ്മ ക്ഷേത്രം സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. എതിർദിശയിൽ നിന്ന് വന്ന ലോറി കാറിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരുക്കേറ്റു. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രദുർഗ റൂറൽ പോലീസ് സംഭവത്തിൽ കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Five dead in car-lorry accident in Chitradurga
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…