പാലക്കാട് ലക്കിടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ലക്കിടി പേരൂർ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. കടമ്പഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസൻ (33) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കാരപ്പറമ്പിൽ ജിഷ്ണുവിന് (20) ഗുരുതരമായി പരുക്കേറ്റു. ഒറ്റപ്പാലം ഭാഗത്ത് നിന്ന് പത്തിരിപ്പാല ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിന് പിറകില്‍ കാർ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെല്‍ഡിംഗ് ജോലിക്കാരനാണ് മരിച്ച ശിവദാസൻ.
TAGS : PALAKKAD | ACCIDENT | DEAD
SUMMARY : Car and scooter collide accident; The scooter passenger died
തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്പെഷല്‍ കറസ്പോണ്ടന്റുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.…
റോഡ് ഐലണ്ട്: അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്.…
ബെംഗളൂരു: നൈസ് റോഡിൽ കാറിടിച്ചു കാൽനടയാത്രക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. യാദ്ഗിർ സ്വദേശികളായ രംഗമ്മ (45), ചൗഡമ്മ (50) എന്നിവരാണ്…
ബെംഗളൂരു: കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്കു വ്യാജ ബോംബ് ഭീഷണി സന്ദേശം. വെള്ളിയാഴ്ച ഔദ്യോഗിക ഇമെയിലിലേക്കാണ് സന്ദേശം വന്നത്. ചെന്നൈയിൽ…
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി കെ.ശിവകുമാർ ജനുവരി 6നു മു ഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി കോൺഗസ് എംഎൽഎ ഇക്ബാൽ ഹുസൈൻ. സിദ്ധരാമയ്യയല്ല ഡി…