ബെംഗളൂരു: കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം. യാദ്ഗിർ സ്വദേശി യേശുരാജ് (20) ആണ് മരിച്ചത്. സഹകർ നഗറിലാണ് അപകടമുണ്ടായത്. മേയ് 19ന് സഹകർ നഗറിലെ ഇക്കോ ബാങ്കിന് സമീപത്തെ റോഡിൽ വെച്ച് രാവിലെ ഒമ്പത് മണിയോടെ അമിത വേഗതയിലെത്തിയ മഹീന്ദ്ര എക്‌സ്‌യുവി (കെഎ 50-ഇജെ 9951) യേശുരാജ് സഞ്ചരിച്ച സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു.
കാർ ഡ്രൈവർ തന്നെയാണ് പരുക്കേറ്റ യേശുരാജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവിടെ പണം അടച്ച ശേഷം കാർ ഡ്രൈവർ രക്ഷപ്പെട്ടു. എന്നാൽ ചികിത്സയിലിരിക്കെ യേശുരാജ് മരണപ്പെടുകയായിരുന്നു. ആശുപത്രി ചിലവുകൾ നൽകാമെന്ന് കാർ ഡ്രൈവർ വീട്ടുകാരോട് ഫോണിലൂടെ ഉറപ്പുനൽകിയതിനെ തുടർന്ന് യേശുരാജിൻ്റെ കുടുംബാംഗങ്ങൾ ആദ്യം പരാതി നൽകിയിരുന്നില്ല. എന്നാൽ പിന്നീട് ഇവരെ ആരും ബന്ധപ്പെടാതിരുന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഹെബ്ബാൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…