ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. റാച്ചൂർ- ബെളഗാവി ഹൈവേയിൽ ഹുങ്കുണ്ട് താലൂക്കിലെ റാക്കസാഗി ഗ്രാമത്തിന് സമീപം വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ബദാമി താലൂക്കിലെ നെലവാഗി ഗ്രാമത്തിൽ നിന്നുള്ള ഗംഗമ്മ വീരേഷ് ഗൗഡ (50), സന്ദേശ് അംഗടി (20) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റു രണ്ടു പേർക്ക് പരുക്കേറ്റു.
എതിർദിശകളിൽ നിന്ന് വന്ന രണ്ടു കാറുകളും കൂട്ടിയിടിക്കുകയായിരുന്നു. ഗംഗമ്മ സംഭവസ്ഥലത്ത് വെച്ചും സന്ദേശ് ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്. അപകടത്തിൽ വീരേഷ് അംഗടി (55), സതീഷ് അംഗടി (28) എന്നിവർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ ബാഗൽകോട്ടിലെ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. സംഭവത്തിൽ അമിൻഗഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Two dead, two injured as two cars collide head-on
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…