ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ശനിയാഴ്ച ശിവമോഗ-സാഗർ റോഡിൽ ആയന്നൂരിന് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ചിത്രദുർഗ ജില്ലയിലെ ചല്ലകെരെ താലൂക്ക് ദൊഡ്ഡേരി ഗ്രാമത്തിൽ നിന്നുള്ളവരാണ് മരിച്ചത്. ഇമാം സാബ് (56), ചന്ദ്രശേഖർ (32), സിദ്ധയ്യ (48), ഒബാമ്മ (45), ജെ.ജെ. ഹട്ടി എന്നിവരാണ് മരിച്ചത്.
പരുക്കേറ്റവരെ ചികിത്സയ്ക്കായി മക്ഗാൻ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ശിവമോഗ മൃഗശാലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ശിവമോഗയിലെ സിഗന്ദൂരിൽ നിന്ന് മടങ്ങുകയായിരുന്നു മരിച്ചവർ. സംഭവത്തിൽ കുംസി പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Four die and five suffer injuries in an accident
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…