Categories: KARNATAKATOP NEWS

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബെളഗാവി ബെയ്‌ൽഹോങ്കൽ താലൂക്കിലെ ചിക്കബാഗേവാഡി ഗ്രാമത്തിണു സമീപം തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ബെളഗാവി ഹിരേബഗേവാഡി ഗ്രാമത്തിൽ താമസിക്കുന്ന അനീസ് സയ്യിദ് (25), ഭാര്യ 21 വയസ്സുള്ള ഐമന അനീസ് സയ്യിദ്, ഒരു വയസ്സുള്ള മകൻ അഹമ്മദ് അനീസ് സയ്യിദ് എന്നിവരാണ് മരിച്ചത്.

അപകടത്തിൽ മുൻ എംഎൽഎ ആർ വി പാട്ടീലിന്റെ മകൻ ഉൾപ്പെടെ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനീസ് സഞ്ചരിച്ച കാർ മുൻ എംഎൽയുടെ മകന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അനീസും കുടുംബവും ഹിരേബഗേവാഡിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ആർ. വി. പാട്ടീലിന്റെ മകന്റെ എസ്‌യുവി കാർ ബെയ്‌ൽഹോങ്കലിലേക്ക് പോകുകയായിരുന്നു. ചിക്കബാഗേവാഡിക്ക് സമീപം ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അനീസും കുടുംബവും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മുന്നിലുള്ള മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എസ്‌യുവിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ബെളഗാവി പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Three of family die in accident, ex-MLA’s son injured in Belagavi

Savre Digital

Recent Posts

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 28 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

6 minutes ago

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍,…

16 minutes ago

അഹമ്മദാബാദ് വിമാനാപകടം; പൈലറ്റിനെ സംശയ നിഴലിലാക്കിയ റിപ്പോര്‍ട്ടുകള്‍ ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രാഥമിക റിപ്പോർട്ട് നിരുത്തരവാദപരമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പരാമർശം.…

21 minutes ago

ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; ആളപായമില്ല

പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്‌…

1 hour ago

തമ്പാനൂര്‍ ഗായത്രി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. ഒരുലക്ഷം…

2 hours ago

പ്ലസ് ടു വിദ്യാര്‍ഥി വീടിനകത്ത് മരിച്ച നിലയില്‍

പാലക്കാട്‌: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…

3 hours ago