തൃശൂര്‍: കെട്ടിടത്തിന്റെ ചില്ല് തകർന്നുവീണ് കാൽനടയാത്രക്കാരന് പരുക്കേറ്റു. തൃശൂർ സ്വരാജ് റൗണ്ടിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷ്ണനാണ് പരുക്കേറ്റത്. ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ഗോപാലകൃഷ്ണന്റെ തലയിലേക്ക് സമീപത്തെ കടയുടെ ഒന്നാം നിലയിൽ നിന്നും ചില്ലുപാളി ഇളകി വീഴുകയായിരുന്നു. തലക്ക് സാരമായി പരുക്കേറ്റ ഗോപാലകൃഷ്ണനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിന് പിന്നാലെ കട നാട്ടുകാര്‍ അടപ്പിച്ചു.
അപകടനിലയിലായ കെട്ടിടത്തിന്റെ മുകള്‍ ഭാഗം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.അപകടത്തിന് പിന്നാലെ ഫുട്പാത്ത് അടച്ചു. കെട്ടിടത്തിന്റെ താഴത്തെ കടകളും അടപ്പിച്ചു. ജനല്‍ ചില്ല് മാറ്റാന്‍ ഉടമസ്ഥന് നിര്‍ദേശം നല്‍കിയതായി ഫയര്‍ഫോഴ്സ് അറിയിച്ചു. ഫുട്പാത്തിലൂടെ ഉള്ള ഗതാഗതം തടയുകയും ചെയ്തിട്ടുണ്ട്. 15 വർഷം മുമ്പ് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട നിരവധി കെട്ടിടങ്ങളാണ് സ്വരാജ് റൗണ്ടിന് ചുറ്റും അപകട ഭീഷണി ഉയർത്തി ഇപ്പോഴും സ്ഥിതി ചെയ്യുന്നത്.
<BR>
TAGS : ACCIDENT | THRISSUR
SUMMARY : A large window pane of the building shattered and fell on the pedestrian’s head
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…
ബെംഗളൂരു: കർണാടക ആർടിസി ബസും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചാമരാജനഗർ ഹാനൂർ തലബെട്ടയില്‍ വെള്ളിയാഴ്ച…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും പ്രഭാഷകന്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി അനുമോദനം, പ്രവര്‍ത്തന…
പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…